19 December Thursday

കേന്ദ്ര നടപടിയിൽ വ്യാപക പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്ഐ ജില്ലാ 
കമ്മിറ്റി നേതൃത്വത്തിൽ കാഞ്ഞങ്ങാട്ട്‌ നടത്തിയ പ്രകടനം

 കാഞ്ഞങ്ങാട് 

വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കാഞ്ഞങ്ങാട് കുന്നുമ്മൽ കേന്ദ്രീകരിച്ച്  പ്രകടനം സംഘടിപ്പിച്ചു. 
ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌  ഷാലു മാത്യു അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി എ വി ശിവപ്രസാദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ വിപിൻ ബല്ലത്ത്, ഹരിത നാലപ്പാടം, ശിവൻ ചൂരിക്കോട് എന്നിവർ സംസാരിച്ചു. 
ജില്ലാ സെക്രട്ടറിയറ്റ് അംഗം വി ഗിനീഷ് സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top