23 December Monday

ക്ഷാമബത്ത കുടിശ്ശിക നൽകണം

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

കെജിഒഎ ജില്ലാ കൗൺസിൽ വിദ്യാനഗർ എൻജിഓ യൂണിയൻ ഹാളിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം 
എ മൻസൂർ ഉദ്‌ഘാടനം ചെയ്യുന്നു

 കാസർകോട്‌

ജീവനക്കാർക്ക് ക്ഷാമബത്ത കുടിശ്ശികയും ശമ്പള പരിഷ്കരണ കുടിശ്ശികയും പൂർണമായും അനുവദിക്കണമെന്നും പുതിയ ശമ്പള പരിഷ്കരണ നടപടി ആരംഭിക്കണമെന്നും കെജിഒഎ ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു.   
വിദ്യാനഗർ എൻജിഓ യൂണിയൻ ഹാളിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം എ മൻസൂർ ഉദ്‌ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് മധു കരിമ്പിൽ അധ്യക്ഷനായി. സെക്രട്ടറി കെ വി രാഘവൻ റിപ്പോർട്ട് അവതരിപ്പിച്ചു. 
ഡി എൽ സുമ, രമേശൻ കോളിക്കര, പി വി ആർജിത, പി കെ ബാലകൃഷ്ണൻ, വൈശാഖ് ബാലൻ, ടി വി വിനോദ് കുമാർ, സി ബിജു, നഫീസത്ത്‌ ഹംഷീന, കെ ബാലകൃഷ്ണൻ, പി രാജേഷ്‌ കുമാർ, കെ സജിത്ത്കുമാർ, ടി വി സുരേന്ദ്രൻ, പി വി മനോജ്‌കുമാർ എന്നിവർ സംസാരിച്ചു. 
അപകടത്തിൽ പെട്ട ബൈക്ക് യാത്രികനെ  രക്ഷപ്പെടുത്തിയ ജില്ലാ സെക്രട്ടറിയറ്റംഗം സി ബിജുവിനെ അഭിനന്ദിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top