കാഞ്ഞങ്ങാട്
മോഷണം പോയ സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് നഗരസഭാ മുൻ കൗൺസലർ അജയകുമാർ നെല്ലിക്കാടിന്റെ സ്കൂട്ടറാണ് കണ്ണൂർ സബ് ജയിൽ പരിസരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഒരു മാസം മുമ്പാണ് പുതിയകോട്ട മാരിയമ്മൻ ക്ഷേത്ര പരിസരത്ത് നിർത്തിയിട്ടപ്പോൾ സ്കൂട്ടർ മോഷണം പോയത്.
പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനടിയിൽ മോഷണം പോയ വാഹനത്തിൽ ഹെൽമറ്റില്ലാതെ മോഷ്‌ടാവ് സഞ്ചരിച്ചതിന് വാഹനയുടമക്ക് മോട്ടോർ വാഹന വകുപ്പ് പിഴയടക്കാൻ നോട്ടീസയച്ചിരുന്നു. ഹൊദുർഗ് പൊലീസ് കണ്ണൂരിലെത്തി സ്കൂട്ടർ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..