23 December Monday

മണ്ണിടിച്ചിൽ മംഗളൂരു –- ബംഗളൂരു റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2024

മംഗളൂരു സകലേഷ്‌പുരിനടുത്ത് റെയിൽ പാളത്തിലേക്ക് 
മണ്ണിടിഞ്ഞ നിലയിൽ

 മംഗളൂരു 

സകലേഷ്‌പുരിനടുത്ത് റെയിൽവേ പാളത്തിലേക്ക് വൻതോതിൽ മണ്ണിടിഞ്ഞ് മംഗളൂരു–- - ബംഗളൂരു റൂട്ടിൽ ഗതാഗതം താറുമാറായി. വെള്ളിയാഴ്ച ഉച്ചയോടെ സകലേഷ്‌പുർ–- -ബല്ലപേട്ട് റയിൽവേ സ്റ്റേഷനുകൾക്കിടയിൽ അച്ചങ്കി-ദൊഡ്ഡനഗരയ്ക്ക് സമീപമാണ്‌ വലിയ മണ്ണിടിച്ചിലുണ്ടായത്. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ഈ റൂട്ടിൽ മണ്ണിടിഞ്ഞ്‌ ട്രെയിൻ ഗതാഗതം തടസ്സപ്പെടുന്നത്. രണ്ട് ദിവസം മുമ്പ് പുനരാരംഭിച്ച ട്രെയിൻ ഗതാഗതമാണ്  വീണ്ടും തടസ്സപ്പെട്ടത്. 
   വെള്ളിയാഴ്ചത്തെ ബംഗളൂരു–- -കണ്ണൂർ, കണ്ണൂർ –-- ബംഗളൂരു ട്രെയിനുകൾ ഷൊർണൂർ, ജോലാർപേട്ട വഴി തിരിച്ചുവിട്ടു .ബംഗളൂരു–- -മുരുഡേശ്വർ, മുരുഡേശ്വർ–-- ബംഗളൂരു, കാർവാർ–- -യശ്വന്ത്പുർ ട്രെയിനുകൾ പൂർണമായും റദ്ദുചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top