23 December Monday

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2024

കാസർകോട് വിദ്യാനഗർ മുനിസിപ്പൽ സ്റ്റേഡിയത്തിലെ സ്വാതന്ത്ര്യദിന പരേഡിൽ മന്ത്രി കെ കൃഷ്ണൻകുട്ടി പരേഡ് വീക്ഷിക്കുന്നു

 കാസർകോട്‌

സ്വാതന്ത്ര്യദിനത്തിൽ വിദ്യാനഗർ മുൻസിപ്പൽ സ്റ്റേഡിയത്തിലെ സ്വാതന്ത്ര്യദിന പരേഡിൽ മന്ത്രി കെ കൃഷ്ണൻകുട്ടി അഭിവാദ്യം സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നൽകി.
 വയനാട്ടിൽ ദുരിതമനുഭവിക്കുന്നവരെ എല്ലാവിധത്തിലും സഹായിക്കാൻ ഒരുമിച്ചിറങ്ങേണ്ട സാഹചര്യമാണെന്ന്‌ അദ്ദേഹം പറഞ്ഞു. തകർന്ന നാടിനെ പുനർനിർമിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകണമെന്നും മന്ത്രി അഭ്യർഥിച്ചു.    
കലക്ടർ കെ ഇമ്പശേഖർ, ജില്ലാ പോലീസ് മേധാവി പി ബിജോയ് എന്നിവർ പരേഡിനെ അഭിവാദ്യം ചെയ്തു. രാജ് മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ എ കെ എം അഷറഫ്, എൻ എ നെല്ലിക്കുന്ന്,  സി എച്ച് കുഞ്ഞമ്പു, ഇ ചന്ദ്രശേഖരൻ, എം രാജഗോപാലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി തുടങ്ങിയവർ പങ്കെടുത്തു.  
മുനിസിപ്പൽ സ്റ്റേഡിയത്തിൽ കാസർകോട് ഇൻസ്‌പെക്ടർ എസ്എച്ച്ഒ പി നളിനാക്ഷൻ പരേഡ് നയിച്ചു.  ആമ്ഡ് റിസർവ് പൊലീസ്,  ലോക്കൽ പൊലീസ്,  വനിതാ പൊലീസ്,   എക്‌സൈസ്,   സ്റ്റുഡന്റ്‌സ് പൊലീസ്,  എൻസിസി,   ജൂനിയർ റെഡ് ക്രോസ്‌,   സ്‌കൗട്ട് ആൻഡ്‌ ഗൈഡ്,  ബാൻഡ് സെറ്റ് എന്നീ പ്ലാറ്റൂണുകൾ അണിനിരന്നു.  
മികച്ച പ്രകടനം കാഴ്ചവച്ച  പ്ലാറ്റൂണുകൾക്ക് മന്ത്രി എവർ റോളിങ് ട്രോഫി സമ്മാനിച്ചു. 
 
400 കെ വി ലൈൻ, സബ്സ്റ്റേഷൻ നിർമാണം പൂർത്തിയാക്കും:  മന്ത്രി
കാസർകോട്‌
ഉഡുപ്പി -കാസർകോട്‌, കരിന്തളം -വയനാട് 400 കെ വി ലൈൻ നിർമാണവും കരിന്തളം 400 കെ വി സബ്സ്റ്റേഷൻ നിർമാണവും ഈ സർക്കാരിന്റെ  ഭരണ കാലത്ത് പൂർത്തിയാക്കുമെന്ന്  മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിൽ ഭൂമി ഏറ്റെടുക്കുന്നതിന് ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്ന വിഷയത്തിലെ തർക്ക പരിഹാരത്തിന് കെഎസ്ഇബി തലത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. ഉത്തര മലബാർ മേഖലയ്ക്കും കാസർകോടിനും വൈദ്യുതി മേഖലയുടെ കുതിപ്പിന് മുതൽക്കൂട്ടാകുന്ന പദ്ധതി തടസ്സപ്പെടുത്താത്ത രീതിയിൽ സമവായത്തിലൂടെ മുന്നോട്ടുപോകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. 
 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top