22 December Sunday

ചൂലുമായി ജനപ്രതിനിധികളിറങ്ങി; 
തിരുവോണത്തലേന്ന് നഗരം ക്ലീൻ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024

ഉത്രാട രാത്രിയിൽ കാഞ്ഞങ്ങാട്‌ നഗരത്തിലെ മാലിന്യങ്ങൾ നഗരസഭ ചെയർപേഴ്സൺ കെ വി സുജാതയുടെ 
നേതൃത്വത്തിൽ നീക്കുന്നു

കാഞ്ഞങ്ങാട്
ശുചിത്വമുള്ള തിരുവോണപ്പുലരി കാഞ്ഞങ്ങാടിന് സമ്മാനിക്കാൻ നഗരത്തിലെ മുഴുവൻ മാലിന്യങ്ങളും ഉത്രാട രാത്രിയിൽ വൃത്തിയാക്കി ചെയർപേഴ്സൺ കെ വി സുജാതയുടെ നേതൃത്വത്തിൽ നഗരസഭ ടീം.  
മഴയെ കൂസാതെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ്‌ മുഴുവൻ മാലിന്യവും നീക്കിയത്‌. നഗരസഭാ ചെയർപേഴ്സൺ കെ വി സുജാതക്കൊപ്പം സ്ഥിരം സമിതി ചെയർന്മാർ, കൗൺസിലർമാർ, ആരോഗ്യ വകുപ്പ് ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, ഹരിത കർമ സേന, വ്യാപാരികൾ, സന്നദ്ധ സംഘടന, ക്ലബ്‌ പ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങിവർ പങ്കാളികളായി.   
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top