24 December Tuesday

കാഞ്ഞങ്ങാട്ട്‌ പുസ്‌തക വസന്തം

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024

ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിക്കുന്ന പുസ്തകോത്സവം എഴുത്തുകാരൻ സന്തോഷ്‌ ഏച്ചിക്കാനം ഉദ്‌ഘാടനം ചെയ്യുന്നു

 കാഞ്ഞങ്ങാട്

വായനയുടെ പൂക്കാലമൊരുക്കാൻ  ജില്ല ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിക്കുന്ന മൂന്നുനാൾ നീളുന്ന പുസ്തകോൽസവത്തിന്‌ മേലാങ്കോട്ട് ലയൺസ് ക്ലബ്‌ ഓഡിറ്റോറിയത്തിൽ തുടക്കമായി. 
 ചെറുകഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം ഉദ്ഘാടനം ചെയ്‌തു.  നഗരസഭ ചെയർപേഴ്സൺ കെ വി സുജാത അധ്യക്ഷയായി. ഇ പി രാജഗോപാലൻ വിശിഷ്ടാതിഥിയായി. ജില്ലയിലെ എഴുത്തുകാരുടെ പുസ്തകങ്ങൾ ഡോ. സി ബാലൻ പ്രകാശനം ചെയ്‌തു. വിവിധ കലാ സാഹിത്യ പുരസ്കാരങ്ങൾ നേടിയ ഡോ.എ എം ശ്രീധരൻ, വി ശശി, രാജ് മോഹൻ നീലേശ്വരം എന്നിവരെ ആദരിച്ചു.
ഗ്രന്ഥാലോകം എഡിറ്റർ പി വി കെ പനയാൽ ആദരഭാഷണം നടത്തി. വിവിധ മത്സരങ്ങളിൽ വിജയിച്ച കെ സായന്ത്, കെ കൃഷ്ണജിത്ത്, ശിവദ കൂക്കൾ എന്നിവരെ ആദരിച്ചു. റീൽസ് മത്സര വിജയികളായ ഗ്രന്ഥശാലകൾ,  ഗ്രന്ഥാലോകം മാസികക്ക്‌ 70 വരിക്കാരെ ചേർത്ത പട്ടേന ജനശക്തി വായനശാല, 50 വരിക്കാരെ ചേർത്ത ഓലാട്ട് നാരായണ സ്മാരക ഗ്രന്ഥാലയം എന്നിവർക്കും ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി പി അപ്പുക്കുട്ടൻ ഉപഹാരം നൽകി.
 പ്രധാന അധ്യാപകൻ കെ അനിൽകുമാർ, പി ദാമോദരൻ, ടി കെ നാാരയണൻ എന്നിവർ സംസാരിച്ചു. ജില്ലാ സെകട്ടറി ഡോ. പി പ്രഭാകരൻ സ്വാഗതവും ടി രാജൻ നന്ദിയും പറഞ്ഞു.
വൈകിട്ട് നടന്ന വയലാർ അനുസ്മരണവും വയലാർ കവിതാലാപന മത്സരവും ദിവാകരൻ വിഷ്ണുമംഗലം ഉദ്ഘാടനം ചെയ്‌തു. നാലപ്പാടം പത്മനാഭൻ അനുസ്മരണ പ്രഭാഷണം നടത്തി. 
ഡോ. കെ വി സജീവൻ, ഡി കമലാക്ഷ, വി ചന്ദ്രൻ, ഇ ജനാർദനൻ, കെ അബ്ദുള്ള എന്നിവർ സംസാരിച്ചു. വി കരുണാകരൻ സ്വാഗതവും പി കെ മോഹനൻ നന്ദിയും  പറഞ്ഞു. തുടർന്ന് അതിയാമ്പൂർ ബാലബോധിനി ഗ്രന്ഥാലയം അവതരിപ്പിക്കുന്ന കലാപരിപാടികൾഅരങ്ങേറി. 
വ്യാഴാഴ്‌ച വൈകിട്ട്‌ നാലിന്‌ പി ഭാസ്കരൻ അനുസ്മരണ സമ്മേളനം സി എം വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്യും 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top