25 December Wednesday
റെഡിയല്ലേ

ജില്ലാ മത്സരം 20ന്‌ കാഞ്ഞങ്ങാട്ട്

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024

 കാസർകോട്‌

അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ ജില്ലാ മത്സരം 20 കാഞ്ഞങ്ങാട്‌ ഹൊസ്‌ദുർഗ്‌ ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. രാവിലെ 9.30 ന്‌ സംവിധായകൻ മനോജ്‌ കാന ഉദ്‌ഘാടനം ചെയ്യും. 
ജില്ലയിൽ ഏഴ്‌ ഉപജില്ലകളിൽ നിന്നായി എൽപി, യുപി, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌ വിഭാഗത്തിൽ ആദ്യ രണ്ടുസ്ഥാനക്കാരാണ്‌ മത്സരിക്കാൻ എത്തുന്നത്‌. ഉപജില്ലാ മത്സരത്തിൽ ലഭിച്ച സർട്ടിഫിക്കറ്റ്‌ മത്സരിക്കാൻ എത്തുന്നവർ കൊണ്ടുവരണം.
ഉദ്‌ഘാടന ചടങ്ങിന്‌ ശേഷം വിദ്യാർഥികൾ മത്സരത്തിനായി പോയൽ, രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസും ക്വിസ്‌ മത്സരവും സംഘടിപ്പിക്കും. സ്വയംതൊഴിൽ സംരംഭങ്ങളുടെ സാധ്യതകളെ സംബന്ധിച്ച്‌ ജില്ലാ വ്യവസായ കേന്ദ്രം മാനേജർ കെ സജിത്ത്‌ കുമാർ സംസാരിക്കും. രക്ഷിതാക്കൾക്കുള്ള ക്വിസ്‌ മത്സരം പത്മനാഭൻ കാടകം നയിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top