18 December Wednesday

കരിന്തളം ഏകലവ്യ 
സ്പോർട്സ് സ്കൂൾ ജേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024

കരിന്തളം ഏകലവ്യ സ്പോർട്സ് സ്കൂൾ അവതരിപ്പിച്ച -"ദ സ്കൈ ഓഫ് ദ ലാൻഡ്‌ ലെസ്-' നാടക ടീം ട്രോഫി ഏറ്റുവാങ്ങുന്നു

കാസർകോട്‌
ഒഡീഷയിലെ ഭുവനേശ്വരിൽ നടന്ന ഏഴാമത് ഏകലവ്യ സ്പോർട്‌സ്‌ സ്കൂൾ നാഷണൽ കൾചറൽ ഫെസ്റ്റിൽ ഇംഗ്ലീഷ് നാടക മത്സരത്തിൽ ഏകലവ്യ സ്പോർട്സ് സ്കൂൾ കരിന്തളം അവതരിപ്പിച്ച -"ദ സ്കൈ ഓഫ് ദ ലാൻഡ്‌ ലെസ്-' എന്ന നാടകം ഒന്നാമതെത്തി. പത്മനാഭൻ ബ്ലാത്തൂർ രചനയും  ഉദയൻ കുണ്ടംകുഴി സംവിധാനവും ചെയ്‌ത നാടകത്തെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയത് മന്മദൻ നീലേശ്വരമാണ്. 
25 സംസ്ഥാനങ്ങൾ പങ്കെടുത്ത മത്സരത്തിലാണ് കേരളത്തിനായി കരിന്തളം ഏകലവ്യ സ്പോർട്സ് സ്കൂൾ അരങ്ങിലെത്തിച്ച നാടകം ഒന്നാമതെത്തിയത്‌ എന്ന പ്രത്യേകതയുമുണ്ട്‌. തുടർച്ചയായ മൂന്നാം വർഷമാണ് ഉദയൻ കുണ്ടംകുഴിയുടെ പരിശീലനത്തിൽ കരിന്തളം   സ്കൂളിന്റെ നാടകം ദേശീയതലത്തിൽ ഒന്നാംസ്ഥാനം നേടുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top