18 November Monday

കൊടവലം പാലം ഒരുവർഷത്തിനകം റെഡി

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024

കൊടവലത്ത് നാട്ടുകാർ താൽക്കാലികമായി നിർമിച്ച കവുങ്ങുപാലം മഴക്കാലത്ത് സ്കൂൾ കുട്ടികൾ ഉൾപ്പെടെ ഇതുവഴിയാണ് നടന്നുപോകുന്നത്.

പെരിയ
പുല്ലൂർ -പെരിയ പഞ്ചായത്തിൽ കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാതയിൽ മൂന്നാംമൈലിൽ നിന്നും ആരംഭിക്കുന്ന മൂന്നാം മൈൽ പെരിയ കൊടവലം റോഡിൽ കൊടവലം പാലത്തിന്റെ ടെൻഡറിന് അംഗീകാരം ലഭിച്ചതായി സി എച്ച് കുഞ്ഞമ്പു എംഎൽഎ അറിയിച്ചു.
പിഎംജിഎസ്‌വൈ പദ്ധതിയിൽ വർഷങ്ങൾക്കു മുൻപ് ഗതാഗതയോഗ്യമാക്കിയ റോഡാണിത്. എന്നാൽ കൊടവലം ചാലിന് പാലം ഇല്ലാത്തതിനാൽ ഗുണം നാടിന് ലഭ്യമായിട്ടില്ല. പിഎംജിഎസ്‌വൈ നിബന്ധനപ്രകാരം പാലം നിർമാണം പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നില്ല. പാലം വേണമെന്ന നാടിന്റെ ആവശ്യം പരിഗണിച്ച്, കഴിഞ്ഞ എൽഡിഎഫ് സർക്കാർ റീബിൽഡ് കേരള പദ്ധതിയിൽ മൂന്നു കോടി രൂപ അനുവദിച്ചു.
പാലത്തിന്റെ ഘടന  ലഭ്യമാകുന്നതിലുള്ള കാലതാമസം മൂലം, ഭരണാനുമതി വൈകി.  ഈ വിഷയം തദ്ദേശമന്ത്രിയുടെയും ധനമന്ത്രിയുടെയും ശ്രദ്ധയിൽ കൊണ്ടുവന്നു. തുടർന്ന് സാങ്കേതികാനുമതി ലഭ്യമാക്കി ടെൻഡർ നടപടി ആരംഭിച്ചു.
കൊടവലം, പട്ടറുകണ്ടം, തൊടുപ്പനം, തടത്തിൽ എന്നീ പ്രദേശങ്ങൾക്ക് ഉപകാരപ്രദമാകുന്ന പാലമാണിത്‌. മഴക്കാലത്ത് കൊടവലം തോടിൽ കവുങ്ങിൻതടി  ഉപയോഗിച്ച് നാട്ടുകാർ താൽക്കാലിക പാലമുണ്ടാക്കും. സ്കൂൾ കുട്ടികൾ അടക്കം ഈപാലത്തിലൂടെയാണ്  പോകുന്നത്. ഈ യാത്ര അപകടം നിറഞ്ഞതാണ്. പാലം യാഥാർഥ്യമാകുമ്പോൾ പാണത്തൂർ റോഡിൽ നിന്ന് കാസർകോട്ടേക്കുള്ള യാത്രക്ക് 12 കിലോമീറ്റർ ദൂരം കുറയും.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top