19 December Thursday

ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024

വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെതിരെ ഡിവൈഎഫ്ഐ രാജപുരത്ത് നടത്തിയ പന്തംകൊളുത്തി പ്രകടനവും യോഗവും ജില്ലാ പ്രസിഡന്റ്‌ അഡ്വ. ഷാലു മാത്യു ഉദ്ഘാടനംചെയ്യുന്നു

കാസർകോട് 
വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ ജില്ലയിലെ മേഖലാ കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് തുരുത്തി ഈസ്റ്റ്‌ മേഖലയിലും ജില്ലാ പ്രസിഡന്റ്‌ അഡ്വ. ഷാലു മാത്യു രാജപുരം മേഖലയിലെ പൂടംകല്ലും സംസ്ഥാന കമ്മിറ്റി അംഗം കെ ആർ അനിഷേധ്യ ക്ലായിക്കോടും ജില്ലാ ജോയിന്റ് സെക്രട്ടറി പി ശിവപ്രസാദ് ചെർക്കളയിലും ജില്ലാ വൈസ് പ്രസിഡന്റ്‌ കെ കനേഷ് തൃക്കരിപ്പൂർ സൗത്തിലെ എളമ്പച്ചിയിലും ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എം വി രതീഷ് കിനാനൂർ മേഖലയിലെ ചോയ്യംങ്കോട്ടും വി ഗിനീഷ് അജാനൂരിലും, നാസറുദ്ദീൻ മലങ്കര പുത്തിഗെ മേഖലയിലെ പൊന്നങ്കളയിലും ഉദ്ഘാടനം ചെയ്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top