20 December Friday

കയർ ഭൂവസ്ത്രമണിഞ്ഞ് മടിക്കൈയിലെ തോടുകൾ

സുരേഷ് മടിക്കൈUpdated: Tuesday Dec 17, 2024

തീയർപാലം മടിക്കൈ വയലിലെ തോടിന്റെ കരകളിൽ ഭൂവസ്ത്രം വിരിക്കുന്ന തൊഴിലുറപ്പ് തൊഴിലാളികൾ

 

മടിക്കൈ
തെളിനീരൊഴുകും നവകേരളം പദ്ധതിയിൽ ജലസ്രോതസുകളുടെ സംരക്ഷണത്തിന് കയർ ഭൂവസ്ത്രത്തിന്‌ സാധ്യതയേറുന്നു. മടിക്കൈയിൽ തൊഴിലുറപ്പിൽ ഉൾപ്പെടുത്തിയാണ് തോടുകൾക്കും കുളങ്ങൾക്കും കയർ ഭൂവസ്ത്ര കവചമൊരുക്കുന്നത്. മതിരക്കോട്ട് തടയണയിൽനിന്നുള്ള തോടിനാണ് ഇപ്പോൾ ഭൂവസ്‌ത്രം വിരിക്കുന്നത്. 
രണ്ടാം വാർഡിൽ തുടങ്ങി നാലാം വാർഡിലെ ചെറുവൈ വരെയെത്തുന്ന തോടിനാണ് സംരക്ഷണം.
800 സ്ക്വയർ മീറ്റർ ഭൂവസ്ത്രമാണ് വിരിക്കുക. ഇത്‌ 702 തൊഴിൽ ദിനം സൃഷ്ടിക്കും. 3,50,348 രൂപയാണ് പദ്ധതി തുക. നീക്കിയ മണ്ണും ചെളിയും മഴയിൽ ജലാശയത്തിലേക്ക് വീഴാതെ സംരക്ഷിക്കാനാണ് ഭൂവസ്‌ത്രം ഒരുക്കുന്നത്‌. 
തോടുകളുടെ അളവനുസരിച്ച് മുറിച്ചെടുത്ത് ചെറിയ മുള കുറ്റികൾ ഉപയോഗിച്ചാണ്‌ ഇവ ഉറപ്പിക്കുക. ഏറെക്കാലം ഇവ നിലനിൽക്കും. ഇടയിൽ വച്ചുപിടിപ്പിക്കുന്ന ചെടികൾ വളരുന്നതിനിടെ കയറുകൾ ദ്രവിച്ചുതീരും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top