19 December Thursday

ഡിജിറ്റല്‍ സര്‍വേ 
മൂന്നാംഘട്ടം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 17, 2024

 

കാസർകോട്‌
ജില്ലയിൽ മൂന്നാം ഘട്ട ഡിജിറ്റൽ സർവേ ആരംഭിച്ചു. പെരുമ്പള വില്ലേജിൽ ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെ സംസഥാന സർക്കാർ നടപ്പിലാക്കുന്ന ഡിജിറ്റൽ സർവേ പ്രവർത്തനങ്ങളാണ്‌ പുരോഗമിക്കുന്നത്‌. 
ആദ്യഘട്ടത്തിൽ 18 വില്ലേകളിൽ സർവേ പൂർത്തിയാക്കി അതിരടയാളമിട്ടു. സംസ്ഥാനത്ത്‌ ഇത്തരത്തിൽ ആദ്യം ഡിജിറ്റലായത്‌ കുമ്പളയിലെ ഉജാർ ഉൾവറാണ്. ബാക്കി വില്ലേജുകൾ കൈമാറാനുള്ള ഒരുക്കത്തിലാണ്.  രണ്ടാം ഘട്ടത്തിൽ 19  വില്ലേജുകളിൽ സർവേ ആരംഭിച്ചു. മൂന്നാം ഘട്ടത്തിന്റെ  ഉദ്‌ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ അധ്യക്ഷയായി. കലക്ടർ കെ ഇമ്പശേഖർ ക്യാമ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു. സർവേ അസിസ്റ്റന്റ് ഡയറക്ടർ ആസിഫ് അലിയാർ പദ്ധതി വിശദീകരിച്ചു. 
ഇബ്രാഹിം മൻസൂർ ഗുരുക്കൾ, കെ കൃഷ്ണൻ പെരുമ്പള, ടി രേണുക, എ മനോജ്കുമാർ, ജാനകി, തഹസിൽദാർ അജയൻ എന്നിവർ സംസാരിച്ചു. സർവെ ടെക്‌നിക്കൽ അസിസ്റ്റന്റ് കെ പി ഗംഗാധരൻ സ്വാഗതവും സർവേ സൂപ്രണ്ട് കെ വി പ്രസാദ് നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top