23 December Monday

സ്കൂൾ പരിസരത്ത് തീ പടർന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 17, 2024

കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് തീ പടർന്നപ്പോൾ

 കുണ്ടംകുഴി

കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് തീ പടർന്നു. തിങ്കൾ പകൽ ഒന്നരയോടെയാണ് മൂന്ന് ഏക്കറോളം പാറപ്പുറത്തെ പുല്ല് കത്തി നശിച്ചത്. 
കടുത്ത വെയിലിൽ തീ പിടിച്ചതാകാമെന്നാണ് വിലയിരുത്തൽ. കുറ്റിക്കോൽ അഗ്നിരക്ഷാസേനയും സ്കൂൾ അധ്യാപകരും ചേർന്ന് തീയണച്ചു. 
അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരായ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മുഹമ്മദ്‌ താഹ, കെ രാമചന്ദ്രൻ, വി വി ദിലീപ്, കെ ശരത്ത്, അരുൺ ആന്റണി, പി വി രാജൻ, വി അനിൽ കുമാർ, പി ദാമോദരൻ എന്നിവർ തീയണക്കാൻ നേതൃത്വം നൽകി. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top