പാലക്കുന്ന്
തബല മാന്ത്രികന് 12 വർഷം മുമ്പ് ജില്ലയും ആതിഥ്യമരുളി. ബേക്കൽ കോട്ട സന്ദർശിക്കാൻ എത്തിയ ഉസ്താദ് സാക്കിർ ഹുസൈനും കുടുംബവും പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കാണാനും വന്നു. കേരള സന്ദർശന വേളയിലാണ് 2022 ഫെബ്രുവരി 21ന് ബേക്കൽ കോട്ടയിലേക്ക് ഉസ്‌താദും ഭാര്യ അന്റോണിയ മിനെക്കോളയും മകളും മരുമകനും വന്നത്. രാത്രി ഭരണി മഹോത്സവം നടക്കുന്ന ദിവസം പാലക്കുന്ന് ഭഗവതി ക്ഷേത്രലെത്തിലേക്കും വന്നു. പാലക്കുന്ന് ഭരണസമിതി സെക്രട്ടറി കെ ബാലകൃഷ്‌ണനും മറ്റു ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു. ഭണ്ഡാരവീട്ടിലേക്കും ക്ഷേത്രത്തിലേക്കും കൊണ്ടുപോയി. ക്ഷേത്രത്തിലെത്തി പൂജാസാമഗ്രികൾ കൈപ്പറ്റി. റോഡരികിലെ ചന്തയും മറ്റുകടകളും സന്ദർശിച്ച ശേഷം രാത്രി വൈകിയാണ് സാക്കിർ ഹുസൈനും കുടുംബവും തിരിച്ചുപോയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..