23 December Monday

സുകുമാര ശിൽപ്പങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2024

സുകുമാരനും പേര മകനും ശിലൽപ്പങ്ങൾക്കൊപ്പം

മടിക്കൈ
സുകുമാരന്റെ കരവിരുതിൽ വിരിയുന്നത്‌ മനോഹര ശിൽപ്പങ്ങൾ. കൽപ്പണിക്കാരനായ മടിക്കൈ പൂത്തക്കാൽ മോരാങ്കലം സ്വദേശി കെ കെ  സുകുമാരൻ 25 വർഷമായി ശിൽപ്പകലയിൽ പരീക്ഷണം നടത്തുന്നുണ്ട്‌. പാഴ്മരങ്ങളും വേരുകളുമാണ് ആകർഷകമായ ശിൽപ്പമായി മാറുന്നത്. പാരമ്പര്യത്തിന്റെയോ ശിക്ഷണത്തിന്റെയോ പിൻബലമില്ലാത്ത സുകുമാരൻ കൽപ്പണിയിലെ കൈവഴക്കം മുതലാക്കിയാണ് ശിൽപ്പകലയിലേക്ക് തിരിഞ്ഞത്. ജോലി കഴിഞ്ഞുള്ള ഇടവേളകളിലാണ് ശിൽപ്പനിർമാണം.  വാൽക്കിണ്ടിയാണ് ആദ്യം നിർമിച്ചത്‌.  പിന്നീട് നാഗങ്ങൾ, പക്ഷികൾ, മരച്ചങ്ങലകൾ, നിലവിളക്ക്, പൂക്കൾ കൊത്തിയ പ്ലെയിറ്റുകൾ, കൊക്ക്  തുടങ്ങി നിരവധി രൂപങ്ങൾ  സുകുമാരൻ കൊത്തിയെടുത്തു. ശീമക്കൊന്നയുടെ കാതലിൽ തീർത്ത ആനക്കൊമ്പുകൾ  ആരെയും ആകർഷിക്കും.  ജോലി സ്ഥലത്തുനിന്നും മറ്റും ശേഖരിക്കുന്ന വേരുകളും മരക്കഷ്ണങ്ങളുമാണ് ശിൽപ്പനിർമാണത്തിന് ഉപയോഗിക്കുന്നത്.   വിശ്രമവേളകൾ പൂർണമായും ശിൽപ്പനിർമാണത്തിലാണ് ഇപ്പോൾ സുകുമാരൻ. ഭാര്യ രമയും മകൻ മഹേഷും  പിന്തുണയുമായി ഒപ്പമുണ്ട്.  ആവശ്യപ്പെട്ടാൽ ദാരുശിൽപ്പങ്ങൾ കൊത്തി നൽകാൻ സുകുമാരൻ തയ്യാറാണ്.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top