22 November Friday

ഹരീഷിന്റെ പൂന്തോപ്പിൽ പൂമ്പാറ്റക്കാലം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2024

ഹരീഷ് കോളംകുളത്തിന്റെ ചെടികളിൽ വിരുന്നെത്തിയ കരിനീലകടുവ ഇനത്തിൽപ്പെട്ട പൂമ്പാറ്റകൾ

ഭീമനടി
കാലം തെറ്റാതെ ഹരീഷിന്റെ തോട്ടത്തിലേക്ക് ഇത്തവണയും പൂമ്പാറ്റകളെത്തി. യുവ കർഷകനായ പൊലീസ് ഉദ്യോഗസ്ഥൻ ഹരീഷ് കോളംകുളത്തിന്റെ പൂന്തോട്ടത്തിലാണ്  കരിനീലകടുവ ഇനത്തിൽപ്പെട്ട നാടൻ പൂമ്പാറ്റകൾ, കിലുക്കാൻപെട്ടി വർഗത്തിൽ പെടുന്ന പൂമ്പാറ്റച്ചെടിയിലേക്ക് (റാറ്റിൽ വിഡ്) വളരെ ദൂരെ നിന്ന്‌ പറന്നെത്തുന്നത്. ഇവയോടൊപ്പം നീല മഞ്ഞ നിറങ്ങളിലുള്ള മറ്റു പൂമ്പാറ്റകളും വരുന്നുണ്ട്. അഞ്ച് വർഷമായി തുടർച്ചയായി ഈ ചെടിയെ തേടി  പൂമ്പാറ്റകൾ എത്തുന്നു. എല്ലാവർഷവും സെപ്തംബർ, ഒക്ടോബർ മാസങ്ങളാണ്  ഈ ചെടി വളർന്നു പന്തലിക്കുന്നത്. ഈ സമയത്താണ്‌ പൂമ്പാറ്റകൾ എത്തുന്നത്‌.  ചെടിയുടെ ഇലയുടെ നീര് കുടിച്ച് തീർക്കുന്നത്തോടെ പൂമ്പാറ്റകൾ അടുത്ത ഇടം തേടി പോവും.  നിലവിൽ അനവധി സസ്യങ്ങളുടെ വിത്തുകൾ സംരക്ഷിക്കുന്ന മണ്ണിന്റെ കാവലാൾ കുട്ടായ്മയുടെ നേതൃത്വത്തിലുള്ള ഹരീഷ്  ഗ്രൂപ്പ്‌ വഴി  അനവധി പേർക്ക് വിത്തുകൾ കൈമാറിയിട്ടുണ്ട്. 
പെൺ ചെടികൾ ഉണ്ടാകുന്നത് വളരെ കുറവാണ്. അവയിലാണ് സാധാരണ വിത്തുകൾ ഉണ്ടാവുക. അവയുടെ ഇലയുടെ നീരുകൾ പൂമ്പാറ്റകൾ കുടിക്കുന്നതും കുറവാണ്. അതുകൊണ്ട് എല്ലാവർഷവും ചെടിയെ സംരക്ഷിച്ച് വിത്തുക്കൾ തയ്യാറാക്കി  പൂമ്പാറ്റ വർഗത്തെ സംരക്ഷിക്കുകയാണ് ഹരീഷ് .   ഹരീഷിന്റെ വൃന്ദാവനം ഹൗസിൽ പോയാൽ നൂറു കണക്കിന് പൂമ്പാറ്റകളെ കാണാം. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top