23 December Monday

സുരങ്കങ്ങളെ സംരക്ഷിച്ച്‌ 
ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തും

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024

 കാസർകോട്‌

കാസര്‍കോട് ബ്ലോക്കിന്റെ ഭൂഗര്‍ഭ ജല നിരപ്പ് ഉയര്‍ത്താന്‍ സുരങ്കങ്ങളുടെ പുനര്‍ജനിയുമായി ജില്ലാ ഭരണ സംവിധാനം. തുളുനാടിന്റെ തനത് കുടിവെള്ള ശ്രോതസ്സുകളായ സുരങ്കങ്ങളെ സംരക്ഷിക്കുന്നതിനും അനാഥമാക്കപ്പെട്ടവ നവീകരിക്കുന്നതിലൂടെ ജല നിരപ്പ് ഉയര്‍ത്താനുമായി പുതിയ പദ്ധതികളാണ് ആവിഷ്‌ക്കരിക്കുന്നത്. ഒറ്റ സുരങ്ക, ശാഖകളുള്ള സുരങ്ക, കിണറ്റില്‍ അവസാനിക്കുന്ന സുരങ്ക, തിരശില ഔട്ട്‌ലറ്റുള്ള കിണറ്റില്‍ ടണല്‍ സംവിധാനം എന്നിങ്ങനെ നാല് തരത്തിലുള്ള സുരങ്കങ്ങളാണ് കാസര്‍കോടുള്ളത്.
പുനര്‍ജനി  പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഹരിതകര്‍മസേനയും തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകരും ചേര്‍ന്ന് സുരങ്കം കണ്ടെത്തി കാട് വെട്ടിത്തെളിക്കും. തുടര്‍ന്ന് സുരങ്കത്തിന്റെ പ്രത്യേകത അനുസരിച്ച് ആവശ്യമായ നവീകരണം നടത്തും. 
സുരങ്കങ്ങളില്‍നിന്ന് തോടുകളിലൂടെ ഒഴുകി കടലില്‍ പോകുന്നതിലൂടെയുള്ള ജല നഷ്ടം കുറക്കും. നബാര്‍ഡ് സഹായത്തോടെ വാട്ടര്‍ ഷെഡ്, ഷട്ടര്‍ ഗേറ്റ്, സ്റ്റോറേജ് പിറ്റ് പദ്ധതികള്‍ നടത്തും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top