22 December Sunday

വരയിൽ 
ഹാട്രിക്കിന്‌ 
അഞ്ജിമ

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024

ഓയിൽ പെയിന്റ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അഞ്ജിമ കാടിറക്കം എന്ന വിഷയത്തിൽ ചിത്രം വരയ്ക്കുന്നു

പെരിയ
രണ്ട് വർഷവും ആരോഗ്യ സർവകലാശാല ഉത്തരമേഖല കലോത്സവത്തിൽ ചിത്രപ്രതിഭയായ അഞ്ജിമ ഹാട്രിക്കിനുള്ള ഒരുക്കത്തിൽ. ഇത്തവണ  ജലച്ഛായത്തിലും ഓയിൽ പെയിന്റിങ്ങിലും ഒന്നാം സ്ഥാനം നേടി. 
ചിത്രരചന(പെൻസിൽ) വെള്ളിയാഴ്‌ച നടക്കും. ഹൈസ്‌കൂൾ കാലത്ത്‌ സംസ്ഥാന  കലോത്സവത്തിൽ ചിത്രരചന(പെൻസിൽ), ജലച്ചായം, ഓയിൽ പെയിന്റ്  മത്സരങ്ങളിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം സർവകലാശാല ഉത്തരമേഖല കലോത്സവത്തിൽ ഓയിൽ, പെൻസിൽ എന്നിവയിൽ ഒന്നാം സ്ഥാനവും ജലച്ഛായത്തിൽ മൂന്നാം സ്ഥാനവും നേടി. 
ഇന്റർ സോണിൽ മൂന്നിനും ഒന്നാം സ്ഥാനം നേടി ചിത്ര പ്രതിഭയായി.  തലശേരി കോ ഓപറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസിൽ ഫിസിയോതെറാപ്പി മൂന്നാം വർഷ വിദ്യാർഥിനിയാണ് അഞ്‌ജിമ. കൊയിലാണ്ടി സ്വദേശിനിയാണ്
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top