22 December Sunday

‘ജനകീയ പ്രശ്നങ്ങൾ ഇന്ത്യൻ 
പാർലമെന്റിൽ' പുസ്തകം പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024

 കാഞ്ഞങ്ങാട്

മുതിർന്ന സിപിഐ എം നേതാവും മുൻ എംപിയുമായ പി കരുണാകരൻ എഴുതിയ ‘ജനകീയ പ്രശ്നങ്ങൾ ഇന്ത്യൻ പാർലമെന്റിൽ' എന്ന പുസ്തകം ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിച്ച പുസ്തകോത്സവത്തിൽ പ്രകാശിപ്പിച്ചു. 
പാർലമെന്റിൽ നടത്തിയ  അറന്നൂറോളം പ്രസംഗങ്ങളാണ്‌ പുസ്‌തകത്തിന്റെ ഉള്ളടക്കം. ‘നാടിന്റെ  പൾസ് അറിഞ്ഞ പെർഫോമൻസ്'എന്ന പേരിലുള്ള അവതാരികയെഴുതിയത് അന്തരിച്ച സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയായിരുന്നു. ചിന്ത പബ്ലിഷേഴ്സാണ്  പ്രസാധകർ.
ചരിത്രകാരൻ ഡോ. സി ബാലൻ, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ്‌ അംഗം പി വി കെ പനയാലിന് നൽകി പുസ്തകം പ്രകാശിപ്പിച്ചു. പി വേണുഗോപാലൻ അധ്യക്ഷനായി. 
പി കരുണാകരൻ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി പ്രഭാകരൻ, എ മാധവൻ, പി ദാമോദരൻ, ടി രാജൻ, എ ആർ സോമൻ, ഇ ജനാർദനൻ, വി ചന്ദ്രൻ, കെ മുരളി, എം കെ ഗോപകുമാർ, ഡി കമലാക്ഷ, സുനിൽ പട്ടേന, പി പി രാജൻ എന്നിവർ സംസാരിച്ചു. ചിന്ത പബ്ലിഷേഴ്സ് സോണൽ മാനേജർ സി പി രമേശൻ സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top