23 December Monday
15 പേർ തുഴയും മത്സരം

എ കെ ജി പൊടോത്തുരുത്തി എ ടീം ജേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2024

പുരുഷന്മാരുടെ 15 പേർ തുഴയും മത്സരത്തിൽ എ കെ ജി പൊടോത്തുരുത്തി എ ടീം ഒന്നാമതായി ഫിനിഷ്‌ ചെയ്യുന്നു

ചെറുവത്തൂർ
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൽ, നീലേശ്വരം നഗരസഭ, ചെറുവത്തൂർ പഞ്ചായത്ത് ജനകീയ സംഘാടകസമിതി എന്നിവയുടെ നേതൃത്വത്തിൽ അച്ചാംതുരുത്തി തേജസ്വിനിയിൽ നടന്ന ഉത്തര മലബാർ ജലോത്സവത്തിൽ പുരുഷന്മാരുടെ 15 പേർ തുഴയും മത്സരത്തിൽ എ കെ ജി പൊടോത്തുരുത്തി എ ടീം വിജയിച്ചു. 
കൃഷ്‌ണപ്പിള്ള കാവുംചിറ എ ടീം രണ്ടും, എ കെ ജി മയിച്ച മൂന്നും സ്ഥാനം നേടി. ആവേശം അലതല്ലിയ മത്സരത്തിൽ  മൂന്ന്‌ ഹീസ്‌റ്റുകളിലും ടീമുകൾ ഫോട്ടോ ഫിനിഷ്‌ ചെയ്യുകയായിരുന്നു. ഫിനിഷിങ് പോയിന്റിൽ ഒരുക്കിയ കാമറ സഹായത്തോടെയാണ്‌ ഫൈനൽ മത്സരാർഥികളെ തെരഞ്ഞെടുത്തത്‌. ഫൈനലിൽ മത്സരിച്ച ഓരോ വള്ളങ്ങളും ഇഞ്ചോടിഞ്ചുള്ള പോരാട്ടം കാഴ്‌ചവച്ചതോടെ  ആകാംക്ഷയും ആവേശവും ഇരു കരകളിലും അലതല്ലി. മത്സരം നിയമസഭാ സ്‌പീക്കർ എ എൻ ഷംസീർ ഉദ്‌ഘാടനം ചെയ്‌തു. എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനായി.  
കലക്ടർ കെ ഇമ്പശേഖർ, സബ്‌ കലക്ടർ പ്രതീക്‌ ജെയിൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാധവൻ മണിയറ, നീലേശ്വരം നഗരസഭാ ചെയർപേഴ്‌സൺ ടി വി ശാന്ത, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ വി വി സജീവൻ, പി വി മുഹമ്മദ്‌ അസ്ലം, വി കെ ബാവ, ഗിരിജാമോഹൻ, ജോസഫ്‌ മുത്തോലി, ജില്ലാ ടൂറിസം ഡിഡി ജി ശ്രീകുമാർ, ഷിജിൻ പറമ്പത്ത്‌, കെ സുധാകരൻ, പി കെ ഫൈസൽ, ബങ്കളം കുഞ്ഞിക്കൃഷ്‌ണൻ, ടി സി എ റഹ്‌മാൻ, കുര്യാക്കോസ്‌ പ്ലാപ്പറമ്പിൽ, പി പി രാജു, കരീം ചന്തേര, ജെറ്റൊ ജോസഫ്‌, കൈപ്രത്ത്‌ കൃഷ്‌ണൻ നമ്പ്യാർ, എം ഹമീദ്‌ ഹാജി, സണ്ണി അരമന, വി വി കൃഷ്‌ണൻ, സുരേഷ്‌ പുതിയേടത്ത്‌, സി വി സുരേഷ്‌, ആന്റക്‌സ്‌ ജോസഫ്‌, ശ്യാംകൃഷ്‌ണൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി വി പ്രമീള സ്വാഗതം പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top