19 December Thursday
പുലി

പരിശോധന ശക്തമാക്കി വനം വകുപ്പ്

വെബ് ഡെസ്‌ക്‌Updated: Wednesday Dec 18, 2024

കാറഡുക്ക വനം റേഞ്ച് പരിധിയിൽ അനുവദിച്ച പുതിയ വാഹനത്തിൽ പട്രോളിങ്‌ നടത്തുന്ന വനം വകുപ്പ് ജീവനക്കാർ

ബോവിക്കാനം 

കാറഡുക്ക, മുളിയാർ, ദേലംപാടി പഞ്ചായത്തുകളിൽ പകൽ സമയത്തുപോലും പുലിയിറങ്ങിയതോടെ വനം വകുപ്പ് പരിശോധന ശക്തമാക്കി. വനം വകുപ്പ്, ദ്രുതകർമ സേന എന്നിവ സംയുക്തമായി വിവിധ മേഖലകളിൽ പട്രോളിങ് നടത്തുന്നു. ഇതിനായി വനം വകുപ്പ് പ്രത്യേക വാഹനവും അനുവദിച്ചു. 
കാസർകോട് വനം റേഞ്ച് മേഖലയിൽ ജനവാസ മേഖലയിലാണ് സ്ഥിരമായ പരിശോധന. റേഞ്ച് ഓഫീസർ സി വി വിനോദ് കുമാർ, ആർആർടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം ജയകുമാർ, കാറഡുക്ക സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബാബു എന്നിവർ മേൽനോട്ടം നൽകുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top