കാസര്‍കോട്
സസ്യശാസ്ത്രത്തെ അടിസ്ഥാനമാക്കി കാസര്‍കോട് സിപിസിആര്‍ഐയിൽ പ്ലാന്റ് ഫിസിയോളജി ദേശീയ സെമിനാര്‍ തുടങ്ങി. ഡൽഹിയിലെ ഇന്ത്യൻ സൊസൈറ്റി ഫോര്‍ പ്ലാന്റ് ഫിസിയോളജിയുമായി ചേര്‍ന്നാണ് 19 വരെ പരിപാടി. കാര്‍ഷിക രംഗത്ത് ഐഎസ്‍പിപിയുടെ ഇടപെടലിനെക്കുറിച്ച് കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാൻസിലര്‍ ഡോ. ആര്‍ ചന്ദ്രബാബു വിശദീകരിച്ചു. അമേരിക്കയിലെ കൻസാസ് സര്‍വകലാശാല പ്രൊഫസര്‍ ഡോ പി വി വരപ്രസാദ് മുഖ്യാതിഥിയായി. കാലാവസ്ഥാ മാറ്റങ്ങളെ അതിജീവിക്കുന്ന കൃഷി, ജീൻ എഡിറ്റിങ് തുടങ്ങിയ സാധ്യതകളും അദ്ദേഹം വിശദീകരിച്ചു. പ്രദർശനവും ഉദ്ഘാടനംചെയ്തു.
സിപിസിആര്‍ഐയിലെ ഡയറക്ടര്‍ ഡോ. കെ ബി ഹെബ്ബാര്‍ അധ്യക്ഷനായി. ഷിംല സിപിസിആര്‍ഐ ഡയറക്ടര്‍ ഡോ. ബ്രജേഷ് സിങ്, -സിഐഎഎച്ച് ഡയറക്ടർ ഡോ. ജഗദീഷ് റാണെ എന്നിവര്‍ സംസാരിച്ചു. ഇന്ത്യൻ സൊസൈറ്റി ഫോർ പ്ലാന്റ് ഫിസിയോളജിയുടെ അഞ്ച് ദേശീയ ഫെലോമാരെ പ്രഖ്യാപിച്ചു.
ഡോ. ശേഷശായി(യുഎഎസ്), ഡോ. നടരാജ് കരാബ(യുഎഎസ്), ഡോ ജയകുമാർ(ടിഎൻഎയു), ഡോ. മമത മധുസൂദൻ (കർണാൽ), ഡോ. കൗശിക് ചക്രവർത്തി എന്നിവരെയാണ് തെരഞ്ഞെടുത്തത്. വിവിധ പുരസ്‌കാര വിതരണവും പുസ്തകപ്രകാശനവും നടന്നു. ഡോ. മുരളി ഗോപാൽ സ്വാഗതവും ഡോ. എസ് വി രമേശ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..