22 December Sunday

സാഹിത്യസംഘം സംസ്ഥാന സമ്മേളനം കഥയിൽ സത്യേഷ്‌കുമാറും കവിതയിൽ കെ വി ആന്റണിയും വിജയികൾ

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024
കണ്ണൂർ
പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ സാഹിത്യമത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. ചെറുകഥാ മത്സരത്തിൽ ഡോ. എ വി സത്യേഷ്‌കുമാർ (കണ്ണൂർ) ഒന്നാം സ്ഥാനം നേടി. ആർ സ്വാതി കൃഷ്ണയ്ക്ക്‌ (തിരുവനന്തപുരം) രണ്ടാം സ്ഥാനവും കെ പി രാമചന്ദ്രൻ (കണ്ണൂർ), കെ സുധാകരൻ (തൃശൂർ) എന്നിവർക്ക്‌ മൂന്നാം സ്ഥാനവും. കവിതയിൽ കെ വി ആന്റണി (കാലടി)യാണ്‌ ഒന്നാമത്‌. ചായം ധർമരാജൻ (തിരുവനന്തപുരം),  സഞ്ജയ്നാഥ് ഇലപ്പിക്കുളം എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി.  ഡിജിറ്റൽ പോസ്റ്റർ രചനയിൽ സി മനേഷ്‌കുമാറാണ്‌ (കാസർകോട്) വിജയി. 
വിജയികൾക്കും സമ്മേളന ലോഗോ തയ്യാറാക്കിയ വി പി ജ്യോതിഷ്‌കുമാറിനുമുള്ള  സമ്മാനം സംസ്ഥാന സമ്മേളനത്തിൽ  നൽകും. 27, 28 തീയതികളിൽ കണ്ണൂർ നായനാർ അക്കാദമിയിലാണ് സമ്മേളനം. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top