കാസർകോട്
സംസ്ഥാന മന്ത്രിസഭയുടെ മൂന്നാം വാർഷികത്തിന്റെ ഭാഗമായുള്ള 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി സെപ്‌തംബർ മൂന്നിന് രാവിലെ 8.30 ന് കാസർകോട് മുനിസിപ്പൽ ടൗൺഹാളിൽ തദ്ദേശ അദാലത്ത് നടക്കും. മന്ത്രി എം ബി രാജേഷ് നേതൃത്വം നൽകും.
പൊതുജനങ്ങൾക്ക് 29 വരെ adalat.lsgkerala.gov.in എന്ന വെബ്‌പോർട്ടലിൽ പരാതി സമർപ്പിക്കാം. അദാലത്ത് ദിവസം നേരിട്ടും അപേക്ഷ നൽകാം. അപേക്ഷ രിശോധിച്ച് മന്ത്രിയുടെ സാന്നിധ്യത്തിൽ തീർപ്പാക്കും.
അദാലത്ത് രജിസ്‌ട്രേഷൻ കൗണ്ടറിൽ പുതിയ പരാതി സ്വീകരിക്കും. ഇങ്ങനെ സ്വീകരിച്ച പരാതികൾ അദാലത്ത് ഉപസമിതി പരിശോധിക്കും. തീർപ്പാക്കാനാകാത്തവ ജില്ലാ തല അദാലത്തിൽ പരിഗണിക്കും.
ബിൽഡിങ് പെർമിറ്റ്, കംപ്ലീഷൻ, ക്രമവൽക്കരണം, വ്യാപാര വാണിജ്യ വ്യവസായ സേവന ലൈസൻസ്, സിവിൽ രജിസ്‌ട്രേഷൻ, നികുതികൾ, ഗുണഭോക്തൃ പദ്ധതികൾ, പദ്ധതി നിർവഹണം, സാമൂഹ്യ സുരക്ഷാ പെൻഷൻ, മാലിന്യ സംസ്‌കരണം, പൊതു സൗകര്യങ്ങളും സുരക്ഷയും, ആസ്തി മാനേജ്മെന്റ്, സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും കാര്യക്ഷമത എന്നിവയാണ് പരിഗണിക്കുന്ന വിഷയങ്ങൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..