കാസർകോട്
ക്ലീൻ സിവിൽ സ്‌റ്റേഷൻ, ഗ്രീൻ സിവിൽ സ്‌റ്റേഷൻ എന്ന ആശയവുമായി മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിനിനോടനുബന്ധിച്ച് ഒക്ടോബർ രണ്ടിന് സിവിൽ സ്‌റ്റേഷൻ ശുചീകരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി, കലക്ടർ കെ ഇമ്പശേഖർ എന്നിവർ നേതൃത്വം നൽകും. കാട് മൂടി കിടക്കുന്നതും മാലിന്യം കൂടിയിരിക്കുന്നതുമായ പ്രദേശങ്ങൾ ശുചീകരിക്കും. ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന പഴയ ഫയലുകൾ നീക്കം ചെയ്യും. ഓഫീസിനകത്തും പുറത്തുമുള്ള മുഴുവൻ മാലിന്യവും നീക്കി ഹരിത ഓഫീസുകളാക്കി മാറ്റും.
ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി വിവിധ ഓഫീസുകളിലെ പ്രതിനിധികളുടെ യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് പി ബേബി അധ്യക്ഷയായി.
ഒക്ടോബർ രണ്ടിന് ജനകീയ ക്യാമ്പയിൻ ആരംഭിക്കുന്ന ദിവസം ജില്ലയിലെ 777 വാർഡുകളിലും ശുചിത്വവുമായി ബന്ധപ്പെട്ട പ്രവൃത്തിയുടെ പൂർത്തീകരണമോ ഉദ്ഘാടനമോ നടക്കും. ജില്ലാ പഞ്ചായത്ത് ഹരിത വിദ്യാലയങ്ങൾ പ്രഖ്യാപിക്കും. നവംബർ ഒന്നിന് മികച്ച രീതിയിൽ ഓഫീസും പരിസരവും ശുചീകരിച്ച് നിലനിർത്തുന്ന ഓഫീസുകൾക്ക് പുരസ്‌കാരം നൽകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..