കാഞ്ഞങ്ങാട്
-ദേശാഭിമാനി അക്ഷരമുറ്റം പദ്ധതിയിൽ കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് വിവിധ സ്‌കൂളുകളിലേക്കുള്ള പത്രം നൽകുന്ന പദ്ധതിക്ക് തുടക്കമായി. ഹയർസെക്കൻഡറി–- 12 ഹൈസ്കൂൾ 10, യുപി 7, എൽപി 4 എന്നിങ്ങനെ 16 സ്കൂളുകളിലാണ് ബാങ്ക് പത്രം എത്തിക്കുന്നത്.
വേലാശ്വരം ഗവ. യുപി സ്കൂളിൽ നടന്ന ചടങ്ങിൽ സ്‌കൂൾ ലീഡർ ശിവദ കൂക്കൾക്ക് പത്രം നൽകി ബാങ്ക് പ്രസിഡന്റ് എം രാഘവൻ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് പി വിനോദ് അധ്യക്ഷനായി. ബാങ്ക് സെക്രട്ടറി പി വി ലേഖ പദ്ധതി വിശദീകരിച്ചു. അസി. സെക്രട്ടറി കെ വി വിശ്വനാഥൻ, എ കെ ഗോപാലൻ, കോടാട്ട് കൃഷ്ണൻ, കെ വി സുനിൽകുമാർ, എ പ്രകാശൻ, കെ വി ശശികുമാർ, കെ വി രാജൻ, കെ ഉമാദേവി എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ടി വിഷ്ണു നമ്പൂതിരി സ്വാഗതം പറഞ്ഞു. അധ്യാപകർക്കും പൊതുജനങ്ങൾക്കും ബാങ്ക് നടത്തുന്ന വിവിധവായ്പ പദ്ധതികളെക്കുറിച്ചുള്ള വിശദീകരണവും നടന്നു.
മാണിയാട്ട്
ദേശാഭിമാനി അക്ഷരമുറ്റം പദ്ധതിയിൽ തൃക്കരിപ്പൂർ ഗവ. പോളി ടെക്‌നിക് കോളേജിൽ മുഴുവൻ ക്ലാസ് മുറികളിലും ദേശാഭിമാനി. സിപിഐ എം മാണിയാട്ട് ലോക്കൽ കമ്മറ്റി നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചത്.
മാണിയാട്ടെ കെ ബാലകൃഷ്ണൻ നമ്പ്യാരുടെ സ്മരണയ്ക്ക് ഭാര്യ എം വി രാധയും തെക്കേ മാണിയാട്ടെ കപ്പണക്കാൽ കൃഷ്ണന്റെ സ്മരണയ്ക്ക് മകൻ സി രാജേഷും ചേർന്ന് പത്രം വിതരണം ചെയ്തു. എം വി കോമൻ നമ്പ്യാർ, കെ മോഹനൻ, ടി വി ശോഭിത്ത്, പി പി രാജേഷ്, പി പി നാരായണൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..