കാസർകോട്
സമഗ്രശിക്ഷ കേരള പദ്ധതിയെ തകർക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കുക, കേരളത്തോടുള്ള കേന്ദ്ര സർക്കാറിന്റെ സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെഎസ്ടിഎ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തിൽ നടത്തിയ ധർണയിൽ നൂറുകണക്കിന് അധ്യാപകർ അണിനിരന്നു.
കാഞ്ഞങ്ങാട് ഹെഡ് പോസ്‌റ്റ് ഓഫീസിന് മുന്നിൽ കെഎസ്‌കെടിയു സംസ്ഥാന ജോയന്റ് സെക്രട്ടറി വി കെ രാജൻ ഉദ്ഘാടനംചെയ്തു. പി ശ്രീകല അധ്യക്ഷയായി. കെ ഹരിദാസ്, എം ഇ ചന്ദ്രാംഗദൻ, ബി രോഷ്ന, പി സി പ്രമോദ് കുമാർ, സി സനൂപ്, എം വി പ്രമോദ് കുമാർ, പി എം ശ്രീധരൻ, വി കെ ബാലമണി, പി മോഹനൻ എന്നിവർ സംസാരിച്ചു. കെ വി രാജേഷ് സ്വാഗതവും വി കെ ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
കാസർകോട് ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ സിഐടിയു ജില്ലാ പ്രസിഡന്റ് പി മണിമോഹൻ ഉദ്ഘാടനംചെയ്തു. കെഎസ്‌ടിഎ ജില്ലാ പ്രസിഡന്റ് യു ശ്യാമഭട്ട് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ രാഘവൻ, സംസ്ഥാന കമ്മിറ്റിയംഗം എൻ കെ ലസിത, ബി ഗിരീശൻ, ടി കെ ചിത്ര എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി പ്രകാശൻ സ്വാഗതവും കെ ജി പ്രതീശ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..