ബേക്കൽ
മംഗളൂരുവിലും കാസർകോട്ടും പടർന്ന് പന്തലിച്ച വൻ ചീട്ടുകളിസംഘത്തെയാണ് കളനാട്ടെ വാണിയർമൂലയിൽ പൊലീസ് പിടികൂടിയത്. ആൾക്കാരുടെ ശ്രദ്ധ എത്താതിരിക്കാൻ ഒറ്റപ്പെട്ട വീട്ടിൽ മാറിമാറിയാണ് പണംവച്ചുള്ള ചീട്ടുകളി. കുന്താപുരം, ഉഡുപ്പി, മംഗളൂരു, ബണ്ട്വാൾ, കാസർകോട്, കാഞ്ഞങ്ങാട് ഭാഗത്തുനിന്നുള്ള ആൾക്കാരാണ് കളിക്ക് പിന്നിൽ.
കളനാട്ട് പൊലീസ് നടത്തിയ പരിശോധനയിൽ ചൊവ്വ പുലർച്ചെ 30 പേരെ പൊലീസ് പടികൂടി. കളനാട് വാണിയർമൂലയിലെ മുഹമ്മദ്‌കുഞ്ഞിയുടെ വീട്ടിൽ തിങ്കൾ രാത്രി മുതൽ തമ്പടിച്ച സംഘത്തിൽനിന്ന് 7,76550 രൂപയും പടിച്ചു. മുഹമ്മദ്‌കുഞ്ഞിയടക്കം അറസ്‌റ്റിലായി. ഇയാളുടെ ഭാര്യയും മക്കളും രണ്ടുദിവസം മുമ്പ് ഗൾഫിലേക്ക് പോയിരുന്നു. രണ്ടുനിലയുള്ള ആഡംബരവീട്ടിൽ വേറെ ആരുമില്ല. ഈ തക്കത്തിലാണ് പുള്ളിമുറി സംഘടിപ്പിച്ചത്.
പാതിരാക്ക് നിരവധി വാഹനങ്ങൾ വരുന്നതും പോകുന്നതും കണ്ട നാട്ടുകാരാണ് ബേക്കൽ പൊലീസിൽ വിവരമറിയിച്ചത്. വലിയ വാഹനങ്ങൾ ഉപേക്ഷിച്ച് രഹസ്യമായി ബൈക്കിലെത്തിയ സംഘമാണ് ഡിവൈഎസ്‌പി വി വി മനോജിന്റെ നേതൃത്വത്തിൽ ഇവരെ അറസ്‌റ്റ് ചെയ്‌തത്.
ആർക്കും സംശയം തോന്നാതിരിക്കാൻ മാറ്റിമാറ്റിയാണ് ചീട്ടുകളി കേന്ദ്രം ഒരുക്കുന്നത്. ലക്ഷങ്ങളാണ് കൈമാറുന്നത്. കളിക്കാർക്ക് പുറമെ കാണികൾക്കും പണം വച്ച് ഭാഗ്യം പരീക്ഷിക്കുന്ന തരം ചീട്ടുകളിയാണ് അരങ്ങേറിയത്. ഇൻസ്‌പെക്ടർ കെ പി ഷൈൻ, ബേക്കൽ എസ്‌ഐ അൻസാർ, മേൽപറമ്പ് എസ്‌ഐ അനീഷ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
അറസ്‌റ്റിലായവർ: കർണാടക അശോക് നഗർ നിഷാന്ത്(30), ഉഡുപ്പി ഹലാദിയിലെ സി കെ അൻവർ(60), അതിഞ്ഞാൽ ജമീല മൻസിലിലെ പി കെ ഫൈസൽ(45), ചിത്താരി പൊയ്യക്കര ഹൗസിൽ പി അജിത്ത്(31), ഹൊസ്‌ദുർഗ് ബത്തേരിക്കാൽ എഡിആർ ഹൗസിൽ വി ഷൈജു(43), ബണ്ട്വാൾ ശാന്തി അങ്കടി ഹൗസിൽ ഷമീർ (44), ചെങ്കള ഏരത്തിൽ ഹൗസിൽ സി എ മുഹമ്മദ് ഇക്ബാൽ (40), ബംബ്രാണ കക്കളം ഹൗസിൽ ഹനീഫ കക്കളൻ (47), പുതുക്കൈ അടുക്കത്തുപറമ്പ ഹൗസിൽ കെ അഭിലാഷ് (39), ഉള്ളാൾ ബന്തിക്കോട്ടൈ ഭഗവതി നിലയത്തിൽ അർപിത് (34), അതിഞ്ഞാൽ മാണിക്കോത്ത് സെനീർ മൻസിലിലെ എം എസ് ഇബ്രാഹിം (28), മുറിയനാവി ടി കെ ഹൗസിൽ ടി കെ.നൗഷാദ് (40), പുഞ്ചാവി അരു ഹൗസിൽ ആദർശ് (25), കോയിപ്പാടി കൃഷ്ണകൃപയിൽ പ്രവീൺ കുമാർ (38), ഭീമനടി ചിറമ്മൽ ഹൗസിൽ സി ഫിറോസ് (41), ചെങ്കള കെകെ പുറം കുന്നിലെ കെ സുനിൽ(36), രാവണേശ്വരം തായൽ ഹൗസിൽ ടി പി അഷ്റഫ്(48), മധൂർ കുഞ്ചാർ സ്കൂളിനു സമീപത്തെ കെ എം താഹിർ (27), കാഞ്ഞങ്ങാട് സൗത്ത് ജസ്ന മൻസിലിലെ കെ ജാസിർ (26), കർണാടക ഗദകിലെ ബൺദീപ (48), ബണ്ട്വാളിലെ അബ്ദുൽ അസീ സ്(38), പെരിയ പൊള്ളക്കടയിലെ എം കെ സിദ്ദീഖ് (54), കുമ്പള ശാന്തിപ്പള്ളം ശരത്ത് (33), ദേലംപാടി പരപ്പയിലെ മൊയ്തു (45), അജാനൂർ പുളിക്കാലിലെ കെ പ്രിയേഷ് (34), കാഞ്ഞങ്ങാട് സൗത്ത് പുതിയപുരയിലെ പി പി അഷ്റഫ്(39), ഒഴിഞ്ഞവളപ്പിലെ സി അമീർ (50), കൊളവയലിലെ കെ രഞ്ജിത്ത് (30), വാണിയർമൂലയിലെ മുഹമ്മദ് കുഞ്ഞി (62), പടന്നക്കാട്ടെ ഷബീർ (36).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..