19 December Thursday

ജില്ലാ സമ്മേളനം:‌ സംഘാടകസമിതി ഓഫീസ് തുറന്നു

വെബ് ഡെസ്‌ക്‌Updated: Thursday Dec 19, 2024

കാഞ്ഞങ്ങാട്ട്‌ നടക്കുന്ന സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് കോട്ടച്ചേരി കല്ലട്ര കോംപ്ലക്സിൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്ഘാടനംചെയ്യുന്നു

 കാഞ്ഞങ്ങാട്‌ 

ഫെബ്രുവരി 5, 6, 7 തീയതികളിൽ കാഞ്ഞങ്ങാട്ട്‌ നടക്കുന്ന സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് തുറന്നു. കോട്ടച്ചേരി കല്ലട്ര കോംപ്ലക്സിൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്ഘാടനംചെയ്തു. 
ജില്ലാ സെക്രട്ടറിയറ്റംഗം വി വി രമേശൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി അപ്പുക്കുട്ടൻ, പി ബേബി, നഗരസഭാ ചെയർപേഴ്‌സൺ കെ വി സുജാത എന്നിവർ സംബന്ധിച്ചു. എരിയാസെക്രട്ടറി കെ രാജ്‌മോഹനൻ സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top