19 December Thursday

അക്ഷയ്‌ പ്രകാശ്‌ ഇന്ത്യൻ 
വോളി ടീമിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024

അക്ഷയ്‌ പ്രകാശ്‌

ചീമേനി
ഇന്തോനേഷ്യയിൽ നടക്കുന്ന അണ്ടർ 20 വോളിബോൾ മത്സരത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിലേക്ക്‌ ചെറുവപ്പാടിയിലെ അക്ഷയ് പ്രകാശും. മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ ബിഎ ഒന്നാംവർഷ വിദ്യാർഥിയായ  അക്ഷയ്‌ ടീമിലെ എക മലയാളിയാണ്‌. 
ചെറുവപ്പാടി ദേശാഭിമാനി ക്ലബ്ബിൽ നിന്നായിരുന്നു വോളിയുടെ ആദ്യ പാഠം സ്വായത്തമാക്കിയത്‌. പുരുഷ വിഭാഗത്തിൽ  ജില്ലയിൽ നിന്നും ആദ്യമായി ഇന്ത്യൻ ജേഴ്സി അണിയുന്ന താരമായി  നാടിന്റെ അഭിമാനമായി  അക്ഷയ്. സഹോദരൻ അഭയ് പ്രകാശും വോളിബോൾ താരമാണ്‌. 
കെഎസ്‌ആർടിഇഎ (സിഐടിയു)  ജില്ല വൈസ് പ്രസിഡന്റ്‌ കെ പ്രകാശന്റെയും സിപിഐ എം  ചെറുവപ്പാടി ബ്രാഞ്ചംഗം ടി പി ലതികയുടെയും മകനാണ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top