കാസർകോട്
എസ്‌എഫ്‌ഐ നേതൃത്വത്തിൽ ക്യാമ്പസുകളിൽ റാഗിങ് വിരുദ്ധ, -ലഹരി വിരുദ്ധ സദസുകൾ സംഘടിപ്പിച്ചു. ബലൂൺ പറത്തലും റാഗിങ്ങിനെതിരെ കളർ ക്യാൻവാസ് പരിപാടിയുമുണ്ടായി.
ജില്ലാതല ഉദ്‌ഘാടനം പടന്നക്കാട് നെഹ്‌റു കോളേജിൽ ജില്ലാപഞ്ചായത്ത് അംഗം സി ജെ സജിത്ത് നിർവഹിച്ചു.
ജില്ലാപ്രസിഡന്റ് ഋഷിത സി പവിത്രൻ അധ്യക്ഷയായി. ഹൊസ്‌ദുർഗ് ഇൻസ്‌പെക്ടർ കെ അജിത്‌കുമാർ ക്ലാസെടുത്തു. കെ അനുരാഗ്, കെ പി വൈഷ്ണവ്, അലൻ പെരിയ, അദിനാൻ ഉദുമ, അഖില പീറ്റർ, അജിത്ത് എളേരി, കാർത്തിക് രാജീവ്, മഞ്ജിഷ, ബ്രിജേഷ്, ചന്ദ്രബാബു എന്നിവർ സംസാരിച്ചു.
ജില്ലാസെക്രട്ടറി കെ പ്രണവ് സ്വാഗതവും സ്നേഹൽ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..