04 December Wednesday

സദ്യ വിളമ്പി വയനാടിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024

കൊടക്കാട്‌ ബാങ്ക്‌ ഓഡിറ്റോറിയത്തിൽ സദ്യ വിളമ്പുന്ന കൊടക്കാട്‌ നിവാസികൾ

 ചെറുവത്തൂർ

വയനാടിനെ വീണ്ടെടുക്കാൻ സദ്യ വിളമ്പി കൊടക്കാട്‌.  കൊടക്കാട്‌ ബാങ്ക്‌ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ ചടങ്ങിന്റെ സദ്യ വിളമ്പൽ ജോലി ഏറ്റെടുത്താണ്‌  വയനാട്‌ ഫണ്ടിലേക്ക്‌ തുക സമാഹരിച്ചത്‌. കൊടക്കാട്‌ നാരായണ സ്‌മാരക ഗ്രന്ഥാലയം ആൻഡ്‌ സ്‌പോർട്‌ ക്ലബ്ബിന്റെ നേതൃത്വത്തിലാണ്‌ പ്രവർത്തനം. കൊടക്കാട്‌ വലിയപൊയിലിലെ വേണുഗോപാൽ രമണി ദമ്പതികളുടെ മകൾ ഹരിത, ചെറുവത്തൂർ കാടങ്കോടെ ഹരിദാസ്‌ –-സുജാത ദമ്പതികളുടെ മകൻ അക്ഷയ്‌  എന്നിവരുടെ വിവാഹ ചടങ്ങിന്റെ സദ്യയാണ്‌ വിളമ്പിയത്‌.  കൊടക്കാട്ടെ വിദ്യാർഥികളും പ്രായം ചെന്നവരുമുൾപെടെ അമ്പത്‌ പേർ ഉദ്യമത്തിൽ പങ്കാളികായി. സർക്കാർ ജീവനക്കാർ, തൊഴിലാളികൾ, വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർ എന്നിവരെല്ലാം ഒറ്റ മനസോടെ  വിളമ്പുകാരായി. 2500 പേർക്കുള്ള സദ്യയാണ്‌ വിളമ്പിയത്‌. വികാസ്‌ പലേരി, കെ ടി വി നാരായണൻ, എം വി ചന്ദ്രഭാനു, പി കെ ഗിരീഷ്‌, ടി നവീൺ എന്നിവർ നേതൃത്വം നൽകി.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top