26 December Thursday

നാലുകിലോ കഞ്ചാവുമായി വീട്ടമ്മ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 20, 2023

സുഹ്‌റാബി

കാസർകോട്

നാലുകിലോ കഞ്ചാവ് കൈവശംവച്ച കേസിൽ വീട്ടമ്മയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ബന്തിയോട് അടുക്കയിലെ അബ്ദുൽ സമീറിന്റെ ഭാര്യ സുഹ്‌റാബി (37)യെയാണ് കാസർകോട് എക്‌സൈസ് ആന്റ്‌ എൻഫോഴ്‌സ്‌മെന്റ് ആന്റിനാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ജി എ ശങ്കറും സംഘവും അറസ്റ്റ് ചെയ്തത്. സുഹ്റാബിയെ  കോടതി റിമാൻഡ്‌ ചെയ്തു.
സുഹ്‌റാബിയുടെ ഭർത്താവ് സമീറിനെതിരെ നിരവധി കേസുകളുണ്ടെന്നും എക്‌സൈസ് അധികൃതർ പറഞ്ഞു.  പ്രിവന്റീവ് ഓഫീസർ കെ വി മുരളി, ജയിംസ് എബ്രഹാം കുറിയോ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സി അജീഷ്, കെ സതീശൻ, സോനു സെബാസ്റ്റ്യൻ, വനിതാ ഓഫീസർ മെയ്‌മോൾ ജോൺ എന്നിവർ പരിശോധക സംഘത്തിലുണ്ടായിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top