26 December Thursday

നൃത്തച്ചുവടുകൾ ഇനി കഥകളി മുദ്രകളിലേക്കും

വെബ് ഡെസ്‌ക്‌Updated: Friday Oct 20, 2023

കഥകളി പരിശീലനം പൂർത്തിയാക്കിയ യമുനയും വിദ്യയും വന്ദനയും സജ്‌ന രഘുവും ഗുരു കോട്ടക്കൽ രാജു മോഹനനൊപ്പം

നീലേശ്വരം
കലാമികവിനും പരിശീലനത്തിനും പ്രായം തടസമല്ലെന്നു വീണ്ടും തെളിയിച്ച്‌ യമുനയും കൂട്ടുകാരികളായ വിദ്യയും വന്ദനയും സജ്‌ന രഘുവും കഥകളി പരിശീലനം പൂർത്തിയാക്കി അരങ്ങേറ്റം കുറിക്കുന്നു.  ഞായർ വൈകിട്ട് ആറിന് പടിഞ്ഞാറ്റംകൊഴുവൽ മാടത്തിൽകീൽ ക്ഷേത്രപാലക ക്ഷേത്രത്തിലാണ് അരങ്ങേറ്റം. കോട്ടക്കൽ രാജുമോഹനനാണ് ഇവരെ കഥകളി അഭ്യസിപ്പിക്കുന്നത്. 
മൂന്നാം വയസ്സിൽ നൃത്തപരിശീലനം  ആരംഭിച്ച യമുന  നൃത്ത ആചാര്യന്മാരുടെ ശിക്ഷണത്തിൽ നിരവധിവേദികളിൽ തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. മുപ്പതിലേറെ വർഷമായി നൃത്തരംഗത്തുണ്ട്. ചരടുകെട്ടി തിരുവാതിരസംഘത്തെ  ഏറെക്കാലം അരങ്ങിലെത്തിക്കാൻ യമുനനേതൃത്വം വഹിച്ചിരുന്നു.  ബ്യൂട്ടി പാർലർ ഉടമായണ്‌.  കരിന്തളം ഗവ: ആർട്സ് ആന്റ്‌ സയൻസ് കോളേജ്‌ വൈസ് പ്രിൻസിപ്പലാണ്‌ വിദ്യ. ഇംഗ്ലീഷ് വകുപ്പ് മേധാവിയുമാണ്. മുപ്പത് വർഷത്തിലേറെയായി കലാരംഗത്ത് പ്രവർത്തിച്ചുവരുന്ന വന്ദന ഓട്ടൻതുള്ളൽ, തിരുവാതിര എന്നീ രംഗങ്ങളിലും മികവ് തെളിയിച്ചിട്ടുണ്ട്‌. സോപാനം സ്കൂൾ ഓഫ് ആർട്സിന്റെ ഡയറക്ടർ കൂടിയാണ്. കേരളനടനത്തിൽ പ്രാവീണ്യം നേടിയ സജ്ന രഘു സി കെ നായർ കോളേജ് അസിസ്‌റ്റന്റ് പ്രെഫസറാണ്‌. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top