23 December Monday

ലൈബ്രറി കൗണ്‍സിലിന്റെ ഗ്രഡേഷൻ സന്ദർശനം നാളെ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024

 കാഞ്ഞങ്ങാട്

ജില്ലാ ലൈബ്രറി കൗൺസിലിന്റെ  ഗ്രഡേഷൻ സന്ദർശനം തിങ്കളാഴ്ച  ആരംഭിക്കും.  ലൈബ്രറികളുടെ ഗ്രേഡ് നിർണയിക്കാനാണ് ഓരോ ഗ്രന്ഥശാലകളും സന്ദർശിച്ചുള്ള ഗ്രഡേഷൻ പ്രവർത്തനം. ഹൊസ്ദുർഗ് താലൂക്കിൽ 21 ന് രാവിലെ 10 ന്‌ തൃക്കരിപ്പൂർ മധുരങ്കൈ ഗാന്ധി സ്മാരക ഗ്രന്ഥാലയത്തിൽനിന്ന്‌  ആരംഭിക്കും. 22 ദിവസം നീളുന്ന ഗ്രഡേഷൻ  നവംബർ 18 ന് മാങ്ങാട് അംബാപുരം മൈത്രി  ഗ്രന്ഥാലയത്തിൽ അവസാനിക്കും. കാസർകോട് താലൂക്കിൽ  22 ന് ചെമ്മനാട് കടവത്ത്  ഗ്രന്ഥാലയത്തിൽ നടക്കും.  12 ദിവസം നീളുന്ന ഗ്രഡേഷൻ നവംബർ ഏഴിന് ചായിത്തടുക്ക കുഞ്ഞിരാമൻ വൈദ്യർ വായനശാലയിൽ അവസാനിക്കും. 
വെള്ളരിക്കുണ്ട് താലൂക്കിൽ നവംബർ 11 ന് രാവിലെ 10 ന്‌ ചുള്ളിക്കര പ്രതിഭ ലൈബ്രറിയിലാണ് തുടക്കം. ഒമ്പത് ദിവസം നീളുന്ന ഗ്രഡേഷൻ നവംബർ 20ന് ഏച്ചിപ്പൊയിൽ അയ്യങ്കാളി വായനശാലയിൽ അവസാനിക്കും. മഞ്ചേശ്വരം താലൂക്കിൽ  നവംബർ 23 ന് രാവിലെ 10 ന്‌ സ്വർഗ എം കെ ബാലകൃഷ്ണൻ ലൈബ്രറിയിൽ ആരംഭിക്കും. ഏഴ് ദിവസം നീളുന്ന ഗ്രഡേഷൻ നവംബർ 29 ന്  ഹൊസങ്കടി ബി എം രാമയ്യ ഷെട്ടി ലൈബ്രറിയിൽ അവസാനിക്കും. 478 ലൈബ്രറികളിലാണ്‌ ഗ്രഡേഷൻ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top