05 November Tuesday

ജില്ലാ സ്‌കൂൾ ഒളിമ്പിക്‌സിന്‌ 
നാളെ തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024
നീലേശ്വരം
റവന്യൂ ജില്ലാ സ്‌കൂൾ ഒളിമ്പിക്‌സ്‌  21, 22, 23  തീയതികളിൽ നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തിൽ നടക്കും. ചായ്യോത്ത് ജിഎച്ച്എസ്എസ്സാണ്‌ മേളയ്‌ക്ക്‌  ആതിഥേയത്വം വഹിക്കുന്നത്‌. മേളയ്‌ക്കുള്ള ഒരുക്കം പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 
ഈ വർഷം മുതൽ  റെക്കോഡ് സിസ്റ്റം നടപ്പിലാക്കുന്നുവെന്നതാണ് മേളയുടെ സവിശേഷത. ഏഴ് സബ് ജില്ലകളിൽ നിന്നായി 2,500 ഓളം കായികതാരങ്ങൾ പങ്കെടുക്കും. 
മുൻ വർഷത്തെ ആതിഥേയരായ കക്കാട്ട് ജിഎച്ച്എസ്എസ്സിൽനിന്ന്‌ ഏറ്റുവാങ്ങുന്ന ദീപശിഖ 21 ന് രാവിലെ 10 ന്  ചായ്യോത്ത് സ്കൂളിൽനിന്നും ഏഷ്യൻ യൂത്ത് അത്‌ലറ്റിക്സ് വെള്ളി മെഡൽ ജേതാവ്‌ കെ സി സെർവാൻ  തിരികൊളുത്തി പ്രയാണം ആരംഭിച്ച് നീലേശ്വരം നഗരം ചുറ്റി  ഇ എം എസ് സ്റ്റേഡിയത്തിലെത്തി ജ്വലിപ്പിക്കും. മേള 21 ന് വൈകിട്ട്  ജില്ലാ പൊലീസ് മേധാവി ഡി ശിൽപ ഉദ്ഘാടനംചെയ്യും.
വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ജനറൽ കൺവീനർ ടി വി മധുസൂദനൻ, വൈസ് ചെയർമാൻമാരായ എം ശകുന്തള, സി ബിജു, കൺവീനർ ടി വി സച്ചിൻ കുമാർ, ജോയിന്റ്‌ കൺവീനർ കെ സന്തോഷ്, പി വി സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top