22 December Sunday

അനധികൃത കല്ലുമ്മക്കായ 
വിത്ത് കടത്ത് തടയും

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024
കാസർകോട്‌
കൃഷിയാവശ്യത്തിനായി കടലിൽ നിന്നും ശേഖരിക്കുന്ന കല്ലുമ്മക്കായ വിത്ത്, മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ മുഖേന മാത്രമേ വിൽപന നടത്താവൂവെന്ന് ഫിഷറീസ് അധികൃതർ അറിയിച്ചു. 
കല്ലുമ്മക്കായ സമ്പത്തിന്റെ സംരക്ഷണത്തിനും ഈ മേഖലയിലെ ചൂഷണം അവസാനിപ്പിക്കാനും സർക്കാർ നിയമ പ്രകാരമുളള മാർഗ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.  കടലിൽ നിന്നും ശേഖരിക്കുന്ന വിത്തിന്റെ വലുപ്പം 15 മില്ലീമീറ്ററിനും അധികരിക്കരുത്. അംഗീകൃത മത്സ്യത്തൊഴിലാളികളായിരിക്കണം വിത്ത് ശേഖരിക്കേണ്ടത്.  
ഫിഷറീസ് വകുപ്പിൽനിന്ന് വിത്ത് ശേഖരണത്തിനുളള പെർമിറ്റ് ലഭിച്ച മത്സ്യത്തൊഴിലാളികൾ ശേഖരിക്കുന്ന മത്സ്യവിത്ത് അവർ അംഗമായ സംഘത്തിനുതന്നെ നൽകണം. ഒരു കിലോ വിത്തിന് 75 രൂപ തൊഴിലാളിക്ക് ലഭിക്കും. ഒരു വ്യക്തിക്ക് പരമാവധി 100 കിലോഗ്രാം വിത്ത് പ്രതിദിനം ശേഖരിക്കാം.  ഒക്ടോബർ മുതൽ ജനുവരി മാത്രമേ ശേഖരണത്തിന് അനുമതിയുളളൂ.
 കല്ലുമ്മക്കായ സമ്പത്തിന്റെ സുസ്ഥിര വികസനത്തിനും സംരക്ഷണത്തിനും ജനങ്ങളുടെ സഹകരണമുണ്ടാകണമെന്നും നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി  വിത്ത് ശേഖരിക്കുന്നവർക്കും വിൽക്കുന്നവർക്കും എതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും ഉത്തര മേഖല ഫിഷറീസ് ജോയിന്റ് ഡയറക്ടർ അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top