23 December Monday

ഇന്ത്യ പട്ടിണിപ്പാവങ്ങളുടെ 
റിപ്ലബ്ലിക്കായി: എം സ്വരാജ്

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024

സിപിഐ എം ദക്ഷിണ കന്നഡ ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം എം സ്വരാജ് ഉദ്ഘാടനംചെയ്യുന്നു

മംഗളൂരു 

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ പട്ടിണിയുടെ കാര്യത്തിലും  ഏറ്റവും വലിയ രാജ്യമായി മാറിയെന്ന് സിപിഐ എം കേരള സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. സിപിഐ എം ദക്ഷിണ കന്നഡ ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടിണിപ്പാവങ്ങളുടെ റിപ്ലബ്ലിക്കായി ഇന്ത്യ മാറി. തെറ്റായ നയത്തിലൂടെ സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാക്കിയ കേന്ദ്ര സർക്കാർ രാജ്യത്തെ വർഗീയമായും ശിഥിലമാക്കി.
അധികാരത്തിൽനിന്ന് പുറത്താക്കപ്പെട്ടിട്ടും കോൺഗ്രസ് അഴിമതി നിർത്തിയിട്ടില്ലെന്നതിന്റെ തെളിവാണ് കർണാടക മുഖ്യമന്ത്രി ഉൾപ്പെട്ട മുഡ അഴിമതി. രാഷ്ട്രത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്നതിൽ ബിജെപിയുടെ അഴിമതി പാരമ്പര്യം കോൺഗ്രസ് പിൻപറ്റുകയാണ്. ഇതിനെതിരെ സാധാരണക്കാരുടെ ജനകീയ മുന്നേറ്റം ഉയർന്നുവരണം. സ്വരാജ്‌ പറഞ്ഞു.   
ജില്ലാ സെക്രട്ടറി മുനീർ കാട്ടിപ്പള്ള അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഡോ. പ്രകാശ്, സുനിൽകുമാർ ബജാൽ, ബാലകൃഷ്ണ ഷെട്ടി, സുകുമാർ തൊക്കോട്ട്, യാദവഷെട്ടി, വസന്താചാരി എന്നിവർ സംസാരിച്ചു. ജ്യോതി സർക്കിളിൽ നിന്നാരംഭിച്ച റാലിയിൽ നൂറുകണക്കിന് പേർ അണിനിരന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top