22 December Sunday

സുശീല ഗോപാലനെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Dec 20, 2024

ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സുശീല ഗോപാലൻ 
അനുസ്‌മരണം അഖിലേന്ത്യാ പ്രസിഡന്റ്‌ പി കെ ശ്രീമതി ഉദ്ഘാടനംചെയ്യുന്നു

ചെറുവത്തൂർ
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന സുശീലാഗോപാലന്റെ 23–-ാം ചരമവാർഷികദിനം അസോസിയേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ആചരിച്ചു. 
ചെറുവത്തൂർ ഇ എം എസ് ഓഡിറ്റോറിയത്തിൽ ചേർന്ന അനുസ്‌മരണ സമ്മേളനം അഖിലേന്ത്യാ പ്രസിഡന്റ്‌ പി കെ ശ്രീമതി ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ പി സി സുബൈദ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബേബി, പി പി ശ്യാമളാദേവി, എ പി ഉഷ, ഓമനാ രാമചന്ദ്രൻ, ടി കെ ചന്ദ്രമ്മ, പി പി  പ്രസന്നകുമാരി, പി പത്മിനി, സുനുഗംഗാധരൻ, എം പി വി ജാനകി, പി കെ ലക്ഷ്മി എന്നിവർ സംസാരിച്ചു. ജില്ലാസെക്രട്ടറി എം സുമതി സ്വാഗതം പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top