കാഞ്ഞങ്ങാട്
പടന്നക്കാട് നെഹ്‌റു ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും അത്യാധുനിക പഠന സൗകര്യങ്ങൾ ഒരുക്കുന്നതിനുമുള്ള വിവിധ സംവിധാനങ്ങൾ സജ്ജമായി.
ഭിന്നശേഷിക്കാരായ ജില്ലയിലെ ബിരുദാനന്തര ബിരുദ, ഗവേഷണ വിദ്യാർഥികൾക്ക് ഉപയോഗിക്കാൻ കോളേജ് ലൈബ്രറിയിൽ പ്രത്യേക സൗകര്യമുണ്ടാവും. കളിസ്ഥലത്തിന്റെ പരിമിതിയുള്ള സ്കൂളുകളിലെ കുട്ടികൾക്ക് കോളേജ് മൈതാനം ഉപയോഗിക്കുന്നതിനുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. 30 കുട്ടികളെ ഉൾപ്പെടുത്തി സ്പോർട്സ് അക്കാദമിയും സ്ഥാപിച്ചു. പുതുതായി സ്ഥാപിച്ചതും നവീകരിച്ചതുമായ ഒമ്പത് പദ്ധതികളുടെ ഉദ്ഘാടനം 22 മുതൽ 30 വരെ നടക്കും.
22 ന് രാവിലെ 10.30 ന് ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ എൻഎംഇഎസ് പ്രസിഡന്റ് ഡോ. കെ സി കേരളവർമ രാജ ഉദ്‌ഘാടനംചെയ്യും. 23 ന് രാവിലെ 10.30 ന് കെമിസ്ട്രി ലബോറട്ടറി ഡോ. രത്നാകരൻ നമ്പ്യാരും ഭിന്നശേഷി വിദ്യാർഥികൾക്കുള്ള ലൈബ്രറി കോർണർ കെ കെ നാരായണനും ഉദ്ഘാടനംചെയ്യും. 24 ന് മീറ്റിങ് ഹാൾ സത്യനാഥ് ഷേണായിയും കംപ്യൂട്ടർ സയൻസ് ലബോറട്ടറി കെ വി സതീശനും ഉദ്‌ഘാടനംചെയ്യും.
26 ന് ഫിസിക്സ് ലബോറട്ടറി വി പത്മനാഭനും സുവോളജി റിസർച്ച് ലബോറട്ടറി ബി ലക്ഷ്മൺ പ്രഭുവും ഹരിത ഗൃഹം കെ രാമനാഥനും ഉദ്‌ഘാടനംചെയ്യും. 30 ന് സ്പോർട്സ് അക്കാദമി ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ മാനേജർ കെ രാമനാഥൻ, പ്രിൻസിപ്പൽ ഡോ. കെ വി മുരളി, ഐക്യുഎസി കോ ഓഡിനേറ്റർ ഡോ. ടി ദിനേശ്, കായിക വിഭാഗം മേധാവി എം കെ സുജിത്ത് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..