19 September Thursday

കോട്ടച്ചേരി ബാങ്ക്‌ വീഡിയോ പ്രകാശനവും വിജയോത്സവവും

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

കോട്ടച്ചേരി ബാങ്കിന്റെ നവീകരിച്ച മുഖ്യശാഖയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രചാരണ വീഡിയോയുടെ സ്വിച്ച് ഓൺ ചലച്ചിത്ര താരം രാജേഷ് മാധവൻ നിർവഹിക്കുന്നു

 കാഞ്ഞങ്ങാട്‌ 

കോട്ടച്ചേരി സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച മുഖ്യശാഖയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ അനുബന്ധ പരിപാടി സംഘടിപ്പിച്ചു.
 ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട്‌ പുറത്തിറക്കിയ പ്രചാരണ വീഡിയോയുടെ സ്വിച്ച് ഓൺ  ചലച്ചിത്ര താരം രാജേഷ് മാധവൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്‌ എം രാഘവൻ അധ്യക്ഷനായി. സെക്രട്ടറി വി വി ലേഖ, വൈസ് പ്രസിഡന്റ്‌ വി ഗിനീഷ്, അസി. സെക്രട്ടറി കെ വി വിശ്വനാഥൻ എന്നിവർ സംസാരിച്ചു.
വിജയോത്സവത്തിൽ കേന്ദ്ര സർവകലാശാല എംഎ ഹിന്ദി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ വി ശ്രവ്യ, കണ്ണൂർ സർവകലാശാല ബിഎസ് സി സുവോളജിയിൽ ഒന്നാം റാങ്ക് നേടിയ ഹൃദ്യ ശ്രീധർ, ബാങ്ക് മെമ്പർമാരുടെയും ജീവനക്കാരുടെയും മക്കളിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ എസ്എസ്എൽസി, പ്ലസ് ടു  ഉന്നത വിജയികളായ 48 വിദ്യാർഥികൾക്കുള്ള ക്യാഷ് അവാർഡും ഉപഹാരവും നൽകി. ഹൊസ്ദുർഗ് തഹസിൽദാർ എം മായ ഉദ്ഘാടനം ചെയ്തു.  എം രാഘവൻ  ഉപഹാരം നൽകി.  വി ഗിനിഷ് അധ്യക്ഷനായി. കൗൺസിലർമാരായ എം ശോഭ, നജ്മ റാഫി, ഡയറക്ടർമാരായ കെ വി കൊട്ടൻകുഞ്ഞി, കെ രാധാകൃഷ്ണൻ, പി കെ  കണ്ണൻ, എൻ  ഗോപി, എ കെ ഗോപാലൻ, കെ ഉഷ,  കെ വി വിശ്വനാഥൻ എന്നിവർ സംസാരിച്ചു.  വി വി ലേഖ സ്വാഗതവും  കെ വി പ്രഭാകരൻ നന്ദിയും പറഞ്ഞു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top