15 November Friday

ജീവിത ശൈലീ രോഗ സർവേ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

ചെറുവത്തൂരിലെ വി നാരായണന്റെ വീട്ടിൽ എം രാജഗോപാലൻ എംഎൽഎയും ആരോഗ്യ പ്രവർത്തകരും സർവേ നടത്തുന്നു

 ചെറുവത്തൂർ

ജീവിതശൈലീ രോഗങ്ങളെ നേരത്തെ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനും സംസ്ഥാന ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോം സഹായത്തോടെ നടത്തുന്ന ആരോഗ്യ സർവേ –- ശൈലീ രണ്ട്‌  സർവേ ജില്ലയിൽ തുടങ്ങി. ചെറുവത്തൂർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ്‌ സി വി പ്രമീള അധ്യക്ഷയായി. ജില്ലാ സർവയലൻസ് ഓഫീസർ ഡോ. ബി സന്തോഷ്‌,  എൻസിഡി നോഡൽ ഓഫീസർ ഡോ. പ്രസാദ് തോമസ്, ബ്ലോക്ക്‌ പഞ്ചായത്ത്‌  ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർമാൻ കെ അനിൽകുമാർ, കെ വല്ലി, കെ രമണി, പി പത്മിനി, അബ്ദുൾ ലത്തീഫ് മഠത്തിൽ, എൻ പി പ്രശാന്ത്, എം ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഡോ. ടി എ രാജ്‌മോഹൻ സ്വാഗതവും പി കെ മധു നന്ദിയും പറഞ്ഞു. 
 കഴിഞ്ഞ വർഷം  ശൈലി സർവെയുടെ ഒന്നാംഘട്ടം നടത്തിയിരുന്നു. ചോദ്യാവലി ഉൾപ്പെടുത്തിയുള്ള സമഗ്ര  സർവേയാണ്‌ ഇത്തവണ നടത്തുക.  30 വയസിന്‌ മുകളിലുള്ള 7,20,000 പേരെ സ്ക്രീനിങ്ങിന്‌ വിധേയമാക്കും. രോഗലക്ഷണം പ്രകടമാവുംമുമ്പ് തന്നെ അപകട സാധ്യത കൃത്യമായി കണ്ടെത്തുകയും ആരോഗ്യ സംവിധാനമുപയോഗിച്ച്  രോഗങ്ങൾ കണ്ടെത്തുകയും ചെയ്യും. പ്രമേഹം, രക്താതിമർദം, വായിലെ കാൻസർ, സ്തനാർബുദം, ഗർഭാശയ മുഖ കാൻസർ, ശ്വാസകോശ രോഗങ്ങൾ  എന്നിവയാണ് പ്രധാനമായും കണ്ടെത്തുന്നത്. ഇതിനു പുറമെ ക്ഷയം, കുഷ്ഠം, മാനസിക രോഗ ലക്ഷണങ്ങൾ, മുതിർന്ന പൗരന്മാരുടെ ആരോഗ്യ പ്രശ്നങ്ങൾ എന്നിവയും ആശ പ്രവർത്തകർ കണ്ടെത്തുന്നുണ്ട്‌. സർവേയുടെ പഞ്ചായത്ത്‌, നഗരസഭാ തല ഉദ്ഘാടനം 21 മുതൽ 27 വരെ നടക്കും. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top