18 December Wednesday

18 പവന്റെ സ്വർണാഭരണം 
കവർന്നതായി പരാതി

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024
നീലേശ്വരം
തട്ടാച്ചേരിയിലെ വീട്ടിൽനിന്നും 18 പവന്റെ സ്വർണാഭരണങ്ങൾ കവർന്നതായി പരാതി. കാഞ്ഞങ്ങാട് പുതിയകോട്ടയിൽ ശ്രീചിത്ര പ്രിന്റേഴ്സ് നടത്തുന്ന പ്രമോദിന്റെ വീട്ടിൽ അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളാണ് മോഷണം പോയത്‌. സ്വർണാഭരണം അലമാരയിൽ വച്ച്‌ പൂട്ടി താക്കോൽ അലമാരക്ക് മുകളിൽ വച്ചതായിരുന്നു. ഇവിടെനിന്നും താക്കോൽ എടുത്താണ് സ്വർണാഭരണങ്ങൾ കവർന്നത്. 
ജൂൺ 25ന് മുമ്പുള്ള ദിവസങ്ങളിലാണ് കവർച്ച നടന്നതെന്ന് സംശയിക്കുന്നതായി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പ്രമോദിന്റെ ഭാര്യ പൊതുവേ സ്വർണാഭരണങ്ങൾ ധരിക്കാത്തതിനാൽ ഇതേക്കുറിച്ച് ശ്രദ്ധിച്ചില്ല. കുഞ്ഞിനെ അരിയിലെഴുതിക്കാനായി സ്വർണാഭരണം എടുക്കാൻ നോക്കിയപ്പോഴാണ് ഇവ നഷ്ടപ്പെട്ടതായി മനസ്സിലായത്. നീലേശ്വരം പൊലീസ് കേസെടുത്ത്‌ അന്വേഷണം തുടങ്ങി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top