22 November Friday

സംരംഭങ്ങളിൽ 
കുതിപ്പുമായി മടിക്കൈ

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

എരിക്കുളത്ത് ആരംഭിച്ച നേന്ത്രക്കായ ചിപ്‌സ്‌ നിർമാണ യൂണിറ്റ്‌ പഞ്ചായത്ത് പ്രസിഡന്റ്‌ എസ് പ്രീത ഉദ്ഘാടനംചെയ്യുന്നു

മടിക്കൈ
സംരംഭങ്ങളിൽ മടിക്കൈ പഞ്ചായത്തിൽ വൻ കുതിപ്പ്‌.  രണ്ട്‌ വർഷത്തിനകം 44 ഉത്പാദന സംരംഭങ്ങളും 75 സേവന സംരംഭങ്ങളും 57 വാണിജ്യ സംരംഭങ്ങളും ഉൾപ്പെടെ 176 'സംരംഭം  തുടങ്ങി. ഇതിൽ വ്യവസായ വാണിജ്യ വകുപ്പ് സഹായത്തോടെ 31, കുടുംബശ്രീ 27, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് 4, കൃഷി വകുപ്പ്  5 എന്നിവ ഉൾപ്പെടുന്നു. സംരംഭകർക്ക് ധനസഹായങ്ങൾക്ക് പുറമെ ഇൻഷുറൻസ്, സാങ്കേതിക പിന്തുണ, ഉപദേശം,  ഓറിയന്റേഷൻ, വിവിധ ലൈസൻസ് രജിസ്ട്രേഷനുള്ള സഹായം എന്നിവ  വ്യവസായ വകുപ്പിന്റെ പഞ്ചായത്ത് ഇഡി വിഭാഗവും കുടുംബശ്രീയും നൽകുന്നു.
കൃഷിയിട ആസൂത്രണ വികസന സമീപന പദ്ധതി പ്രകാരം വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് ഉപയോഗിച്ച്  കൃഷിഭവൻ സഹായത്തോടെയുള്ള നേന്ത്രക്കായ ചിപ്‌സ്‌ നിർമാണ യൂണിറ്റ്‌  പഞ്ചായത്ത് പ്രസിഡന്റ്‌ എസ് പ്രീത ഉദ്‌ഘാടനംചെയ്‌തു. പഞ്ചായത്തംഗം പി പി ലീല  അധ്യക്ഷയായി. അസി. കൃഷി ഓഫീസർ പി വി പവിത്രൻ, കൃഷി അസിസ്റ്റന്റുമാരായ പി വി നിഷാന്ത്, സജിത മണിയറ,  എം  ശ്രുതി,  പി  ശ്രുതി,  കെ എം ഷാജി എന്നിവർ  സംസാരിച്ചു. കൃഷി ഓഫീസർ സി പ്രമോദ് കുമാർ സ്വാഗതവും സംരംഭം ഏറ്റെടുത്ത ബിപികെപി എരിക്കുളം എഫ്ഐജി അംഗം പി സുബൈദ നന്ദിയും പറഞ്ഞു. പ്രാദേശികമായി ലഭ്യമാകുന്ന നേന്ത്രക്കായ ഉപയോഗിച്ച് വെളിച്ചെണ്ണയിലാണ്  ചിപ്സ് നിർമിക്കുന്നത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top