22 December Sunday

കഞ്ചാവുമായി 2 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024

കഞ്ചാവുമായി പിടിയിലായ ഹാരിസും ആസിഖും

കാഞ്ഞങ്ങാട്‌

സ്കൂട്ടറിൽ കടത്തിയ ആറ്‌ കിലോ കഞ്ചാവുമായി രണ്ടുപേർ എക്സൈസ്‌ പിടിയിൽ. പനയാൽ  പള്ളാരം സ്വദേശികളായ ഹാരിസ് (52), ആസിഖ് (44) എന്നിവരാണ്‌ പിടിയിലായത്. പെരിയാട്ടടുക്കം പള്ളാരത്ത് ഹൊസ്‌ദുർഗ്‌ എക്സൈസ് സർക്കിൾ ഇൻസ്പക്ടർ എം ദിലീപിന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനക്കിടയിലാണ്‌ ഇരുവരെയും അറസ്റ്റ്‌ ചെയ്തത്‌. 
പിടിയിലായ ഹാരീസ് നിരവധി മയക്കുമരുന്ന് കേസിലെ പ്രതിയാണ്. പ്രതികളെ ഹൊസ്ദുർഗ്‌ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു. പരിശോധനയിൽ അസിസ്റ്റന്റ്‌ എക്സൈസ് ഇൻപക്‌ടർ എം രാജീവൻ, പ്രിവന്റീവ് ഓഫീസർ പി കെ ബാബുരാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി നിഷാദ്, പി മനോജ്, കെ സിജു, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ വി ഡിജിത്ത് എന്നിവർ പങ്കെടുത്തു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top