22 December Sunday

അപകടമൊഴിയാതെ
പനത്തടി–- റാണിപുരം പാത

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024

റാണിപുരം റോഡിൽ ഇരിക്കുംകല്ലിൽ കാർ അപകടത്തിൽപ്പെട്ട നിലയിൽ

രാജപുരം
പനത്തടിയിൽനിന്ന്‌ റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡിൽ വാഹനാപകടം തുടർക്കഥ. ഒരു വർഷത്തിനിടെ ഇവിടെ നാല് ജീവൻ പൊലിഞ്ഞു. 49 വാഹനം അപകടത്തിൽപ്പെട്ടു. ഇവിടത്തെ റോഡ് മെക്കാഡം ടാറിങ് പൂർത്തിയായതോടെ വാഹനങ്ങൾ അമിതവേഗത്തിലാണ്‌ പോകുന്നത്‌. ഇതോടെയാണ്‌  അപകടവും വർധിക്കുന്നത്‌. അപകടത്തിൽപ്പെടുന്ന വാഹനങ്ങൾ മിക്കതും  ദൂരെ സ്ഥലത്തുനിന്ന്‌ വരുന്നവയാണ്. നിത്യവും നൂറുകണക്കിന് വാഹനങ്ങളാണ് റാണിപുരത്ത്‌  എത്തുന്നത്.  ആവശ്യമായ മുൻകരുതലില്ലാതെയാണ്‌ വാഹനങ്ങളുടെ ഓട്ടം. ബൈക്കൽ രണ്ടിൽ കൂടുതൽ പേർ സഞ്ചരിക്കുന്നതും ഹെൽമറ്റ്  ധരിക്കാതെ പോകുന്നതും പതിവാണ്. കുത്തനെയുള്ള ഇറക്കവും കൊടും വളവുമുള്ള റോഡാണ് റാണിപുരത്തേക്കുള്ളത്. പലയിടത്തും എതിരെ വരുന്ന വാഹനങ്ങൾ പരസ്പരം കാണാൻ സാധിക്കാത്ത  വളവാണുള്ളത്. റോഡിൽ അപകട സൂചന ബോർഡ്‌ വച്ചിട്ടുണ്ടെങ്കിലും യാത്രക്കാർ പലരും അത്  ശ്രദ്ധിക്കാറില്ല. ഇവിടേക്ക്‌ എത്തുന്ന സഞ്ചാരികൾ പലരും മദ്യപിച്ച്‌ വാഹനമോടിക്കുന്നതും  അപകടങ്ങൾക്ക്  കാരണമാകുന്നു. ഒരാഴ്ച മുമ്പ് വാഹനാപടകത്തിൽ 4 പേർക്ക് ഗുരുതര പരിക്കേറ്റിരുന്നു.  ഒരു ദിവസം കഴിഞ്ഞ്‌ കാർ മറിഞ്ഞ് ഒരാൾ മരിച്ചു. അതിന്  പിന്നാലെ തിങ്കളാഴ്ച രാവിലെ  കാർ വീണ്ടും അപകടത്തിൽപ്പെട്ടു. ഇവിടെ  ദിവസവും പൊലീസ് പരിശോധന കർശനമാക്കണമെന്ന്‌  ആവശ്യമുയർന്നിട്ടുണ്ട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top