22 December Sunday

ബേക്കലിൽ ഇനി കല്യാണ മേളം കൂടാം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024

ബേക്കൽ ബീച്ച് പാർക്കിൽ ഒരുങ്ങിയ പ്രത്യേകം വേദി

ബേക്കൽ

സമ്മേളനങ്ങൾക്കും വിവാഹങ്ങൾക്കുമായി ബേക്കൽ ബീച്ച് പാർക്കിൽ പ്രത്യേകം വേദി ഒരുങ്ങി.  ചുരുങ്ങിയ ചിലവിൽ ഡസ്റ്റിനേഷൻ വെഡ്ഡിങ്ങിനും യോഗങ്ങൾക്കും സമ്മേളനങ്ങൾക്കുമുള്ള സ്ഥിര വേദിയാണ് ഒരുങ്ങിയത്. 
നിലവിൽ പാർക്കിന്റെ പ്രവർത്തനത്തെ ബാധിക്കാത്ത രീതിയിൽ ആയിരത്തിനുള്ളിലുള്ള ആളുകൾ പങ്കെടുക്കുന്ന പരിപാടികൾക്കാണ് വേദി നൽകുക. 
പാർക്കിന് പ്രത്യേക ഫീസ് നൽകി പരിപാടി നടത്താം. വേദി അലങ്കരിക്കാനുള്ള ചിലവും ഭക്ഷണത്തിന്റെ ചെലവും പരിപാടി നടത്തുന്നവർ വഹിക്കണം.   
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top