23 November Saturday

ഓണവിപണിയിലേക്ക്‌ 
പനത്തടിയിലെ വാഴക്കുലകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024

വാഴ ഗ്രാമം പദ്ധതിയുടെ ഭാഗമായി ചെറുപനത്തടി കാമലത്ത് സുകുമാരന്റെ കൃഷിയിടത്തിൽ നടന്ന വിളവെടുപ്പ് 
പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

രാജപുരം
പനത്തടി പഞ്ചായത്ത് നടപ്പിലാക്കുന്ന വാഴ ഗ്രാമം പദ്ധതിയിലെ വാഴക്കുലകൾ ഓണത്തിനു മുന്നോടിയായി വിപണിയിൽ എത്തിത്തുടങ്ങി.  ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വാഴ ഗ്രാമം പദ്ധതി നടപ്പിലാക്കിയത്. 
കർഷകർക്ക്‌ മികച്ച വില ലഭിക്കുന്ന ഓണക്കാലം ലക്ഷ്യമിട്ട്‌ കഴിഞ്ഞ വർഷമാണ്‌ കർഷകർക്ക് വാഴക്കന്നുകൾ നൽകിയത്‌. എല്ലാ വാർഡുകളിലുമായി 12500  കന്നുകൾ  വിതരണം ചെയ്‌തു. കൃഷി പരിചരണ മുറകൾ കൃത്യമായി കർഷകർക്ക് പറഞ്ഞു നൽകാൻ  കൃഷിഭവൻ പ്രത്യേകം ശ്രദ്ധിച്ചു. കൃഷി വകുപ്പ് നടത്തുന്ന ഓണച്ചന്തയിലൂടെയും കർഷകർക്ക് വാഴക്കുലയും മറ്റു പച്ചക്കറികളും വിപണനം ചെയ്യാനാവും.  80 മുതൽ100 ടൺ വരെ ഉത്പാദനമാണ് വാഴകൃഷിയിൽ പഞ്ചായത്ത് ലക്ഷ്യമിടുന്നത്‌.  
കാലവർഷക്കെടുതിയിൽനിന്ന് സംരക്ഷണം നൽകാൻ കർഷകരെ വിള ഇൻഷുറൻസ് ചെയ്യിപ്പിക്കാനും കൃഷി ഭവൻ ശ്രദ്ധിച്ചു. ചെറുപനത്തടി കാമലത്ത് സുകുമാരന്റെ കൃഷിയിടത്തിൽ നടന്ന വിളവെടുപ്പ് ഉത്സവം  പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എം പത്മകുമാരി, പഞ്ചായത്ത് അംഗങ്ങളായ എൻ വിൻസെന്റ്,  രാധ സുകുമാരൻ,  കെ. കെ വേണുഗോപാൽ,  കൃഷി ഓഫീസർ അരുൺ ജോസ്,  ഉണ്ണി മാന്ത്രക്കളം എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top