17 November Sunday
പാർലമെന്റ്‌ മാർച്ചും ഡിഎഫ്ഒ മാർച്ചും 25ന്‌

കർഷകസംഘം വാഹനജാഥ പ്രയാണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024

വന്യജീവി അക്രമം തടയാനുള്ള നിയമ നിർമാണം ആവശ്യപ്പെട്ട്‌ കർഷകസംഘം സംഘടിപ്പിക്കുന്ന പ്രക്ഷോഭങ്ങളുടെ പ്രചാരണാർഥം സംഘടിപ്പിക്കുന്ന വാഹനജാഥ സിപിഐ എം ജില്ലാസെക്രട്ടറി 
എം വി ബാലകൃഷ്ണൻ, ജാഥാ ലീഡർ പി ജനാർദനന്‌ പതാക കൈമാറി ഉദ്‌ഘാടനം ചെയ്യുന്നു

മുള്ളേരിയ 
കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന്‌ ആവശ്യപ്പെട്ട് 25 ന് കർഷകസംഘം സംഘടിപ്പിക്കുന്ന പാർലമെന്റ്‌ മാർച്ചിനും വനംമേധാവി ഓഫീസ്‌ മാർച്ചിനും ജില്ല ഒരുങ്ങുന്നു. 
സമരകാഹളമുയർത്തി കർഷകസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വാഹന പ്രചരണ ജാഥ പ്രയാണം തുടങ്ങി. 
കേന്ദ്ര സർക്കാർ വനം-വന്യജീവി നിയമത്തിൽ കാലോചിതവും കർഷക സൗഹൃദവുമായ ഭേദഗതി കൊണ്ടുവരിക, വന്യജീവി അക്രമണത്തിൽ കർഷകർക്കുണ്ടായ ജീവഹാനിക്കും വിളനാശത്തിനും അർഹമായ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ പ്രക്ഷോഭം. 
കാടകം കർമംതോടിയിൽ ജില്ലാ വാഹനജാഥ സിപിഐ എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം ഗാംഗാധരൻ അധ്യക്ഷനായി. ജാഥാ ലീഡറും ജില്ലാ സെക്രട്ടറിയുമായ പി ജനാർദനൻ പതാക ഏറ്റുവാങ്ങി. 
ജാഥാ മാനേജർ പി ആർ ചാക്കോ, ഉപലീഡർ എ ചന്ദ്രശേഖരൻ, ജില്ലാ പ്രസിഡന്റ് കെ കുഞ്ഞിരാമൻ,  ട്രഷറർ കെ ആർ ജയാനന്ദ,  കെ പി രാമചന്ദ്രൻ, കാറഡുക്ക ഏരിയാ പ്രസിഡന്റ് എ വിജയകുമാർ, എ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. കാറഡുക്ക ഏരിയാ സെക്രട്ടറി ഇ മോഹനൻ സ്വാഗതം പറഞ്ഞു. വെള്ളിയാഴ്ച ദേലംപാടി, പാണ്ടി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ഇരിയണ്ണിയിൽ സമാപിച്ചു. 
ദേലംപാടിയിൽ പ്രശാന്ത്‌ അധ്യക്ഷനായി. ചന്ദ്രശേഖര നായ്‌ക്ക്‌ സ്വാഗതം പറഞ്ഞു. പാണ്ടിയിൽ പി നാരായണൻ അധ്യക്ഷനായി. എം സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. ഇരിയണ്ണിയിൽ കെ പി സുകുമാരൻ അധ്യക്ഷനായി. വി വാസു സ്വാഗതം പറഞ്ഞു.  
ഡൽഹിയിൽ പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുന്ന അബ്ദുള്ള തോട്ടം, കെ വി സജേഷ് എന്നിവർക്ക് ഇരിയണ്ണിയിൽ യാത്രയയപ്പ് നൽകി.
 
ജാഥ ഇന്ന് 
-രാവിലെ 10:- കുണ്ടംകുഴി, 10.30- പടുപ്പ്, 11.30 -പാണത്തൂർ, 12- കോളിച്ചാൽ, 12.30 ഒടയംചാൽ, ഒന്നിന്‌ -പരപ്പ, 2.30 -മാലോം, 3.30 -വെള്ളരിക്കുണ്ട്, 4-ഭീമനടി, 5-ചിറ്റാരിക്കാൽ (സമാപനം)
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top